ഗംഭീര ആക്ഷൻ രംഗങ്ങളുമായി മഞ്ജു വാര്യർ..! ജാക് ൻ ജിൽ ടീസർ കാണാം..

പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവൻ മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന പുത്തൻ ചിത്രമാണ് ജാക്ക് ആൻഡ് ജിൽ. മലയാളത്തിന്റെ താര രാജാവ് മോഹൻലാൽ കുറച്ചു ദിവസങ്ങൾക്കു മുൻപ് പുറത്തുവിട്ട ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വലിയ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഈ ചിത്രത്തിന്റെ ആദ്യ ടീസർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ഈ ടീസർ റിലീസ് ചെയ്തിരിക്കുന്നത് ഇന്ത്യൻ സിനിമയുടെ മാസ്റ്റർ ഡയറക്ടർ മണി രത്‌നം ആണ് . ഇന്ന് വന്ന ട്രൈലെ റിൽ നിന്നും ഈ ചിത്രം ആക്ഷനും കോമഡിയും സയൻസ് ഫിക്ഷനും ഒരുപോലെ കോർത്തിണക്കിയ ഒരു കംപ്ലീറ്റ് എന്റെർറ്റൈനെർ ആയിരിക്കും എന്ന സൂചനയാണ് ലഭിക്കുന്നത്. ഈ ടീസറിൽ മഞ്ജു വാര്യരുടെ കോമഡി രംഗങ്ങളും ഒപ്പം കിടിലൻ ആക്ഷൻ സീനുകളും നമുക്ക് കാണാൻ സാധിക്കും. ഈ ചിത്രത്തിലെ നേരത്തെ തന്നെ റിലീസ് ചെയ്ത കിം കിം എന്ന ഗാനവും പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധേയമായിരുന്നു.

ഒരു സയൻസ് ഫിക്ഷൻ കോമഡി ചിത്രമായ ജാക്ക് ആൻഡ് ജിൽ നിർമ്മിച്ചിരിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ,സന്തോഷ് ശിവൻ, എം പ്രശാന്ത് ദാസ് എന്നിവരും ചേർന്നാണ് . മഞ്ജു വാര്യർക്ക് പുറമേ സൗബിൻ ഷാഹിർ, നെടുമുടി വേണു, ഇന്ദ്രൻസ്, ബേസിൽ ജോസഫ്, കാളിദാസ് ജയറാം, അജു വർഗീസ്, സേതുലക്ഷ്‌മി, ഷായ്‌ലി കിഷൻ, എസ്ഥേർ അനിൽ തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മെയ് ഇരുപതിന്‌ ആണ് ഈ ചിത്രം റിലീസ് ചെയ്യുക. ജാക്ക് ആൻഡ് ജില്ലിലെ ഗാനങ്ങൾ രചിച്ചിട്ടുള്ളത് ബി കെ ഹരിനാരായണനും റാം സുന്ദരും ചേർന്നാണ് . റാം സുരേന്ദറും ഗോപി സുന്ദറും ജേക്സ് ബിജോയിയും ചേർന്നാണ് ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സന്തോഷ് ശിവനും ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് രഞ്ജിത് ടച്ച് റിവറും ആണ്. സന്തോഷ് ശിവൻ, അജിത്‌ എസ് എം എന്നിവർ ചേർന്നാണ് ഈ ചിത്രം രചിച്ചിരിക്കുന്നത് .

Scroll to Top