തിയറ്റർ പൊളിച്ചടുക്കിയ ബീസ്റ്റിലെ ആക്ഷൻ രംഗങ്ങൾ..! മേക്കിങ് വീഡിയോ കാണാം..

Posted by

ദളപതി വിജയ് നായകനാക്കി നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ബീസ്റ്റ്. ബ്രഹ്മാണ്ഡ റിലീസ് ആയി ഈ ചിത്രം എത്തിയത് ഈ കഴിഞ്ഞ ഏപ്രിൽ പതിമൂന്നിന് ആണ് . പ്രേക്ഷകരിൽ ഈ ചിത്രം സമ്മിശ്ര പ്രതികരണം ആണ് നേടിയത് എങ്കിലും ഇരുനൂറു കോടിക്കു മുകളിൽ കളക്ഷൻ ബോക്സ് ഓഫീസിൽ നേടാൻ ഈ ചിത്രത്തിന് സാധിച്ചിരുന്നു. ആക്ഷനും, കോമഡിയും ഒരു പോലെ കോർത്തിണക്കി ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചത് സൺ പിക്ചേഴ്സ് ആണ്. ചിത്രത്തിൽ വിജയ് അവതരിപ്പിച്ച ആക്ഷൻ രംഗങ്ങൾക്ക് പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായം ആണ് ലഭിച്ചത്.

ഇപ്പോഴിതാ നിർമ്മാതാക്കളായ സൺ പിക്ചേഴ്സ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയത് എങ്ങനെ എന്ന് കാണിക്കുന്ന ഒരു മേക്കിങ് വീഡിയോയുടെ ക്ലിപ്സ് പ്രേക്ഷകർക്കായി പുറത്തു വിട്ടിരിക്കുകയാണ് . ഈ ചിത്രം ഷൂട്ട് ചെയ്ത വമ്പൻ മാളിന്റെ സെറ്റ് എങ്ങനെയാണു ഇട്ടതു എന്ന് കാണിക്കുന്ന വീഡിയോയും നേരത്തെ ഇവർ റിലീസ് ചെയ്തിരുന്നു.

വിജയ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത് ടെററിസ്റ്റുകള്‍ ഹൈജാക്ക് ചെയ്ത മാളില്‍ കുടുങ്ങിയ ജനങ്ങളെ രക്ഷിക്കാന്‍ ശ്രമിക്കുന്ന പട്ടാളക്കാരനായ നായക കഥാപാത്രത്തെ ആണ് . ഇതിൽ വിജയ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് വീരരാഘവൻ എന്നാണ് . നായികാ വേഷം ചെയ്തത് പൂജ ഹെഗ്‌ടെ ആണ്. കൂടാതെ ഈ ചിത്രത്തിൽ മലയാളി താരങ്ങൾ ആയ ഷൈൻ ടോം ചാക്കോ, അപർണ്ണ ദാസ് എന്നിവരും വേഷമിട്ടിട്ടുണ്ട്. മനോജ് പരമഹംസയാണ് ഈ ചിത്രത്തിന്റെ ക്യാമറമാൻ . എഡിറ്റർ ആർ നിർമ്മലുമാണ്. ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. സെൽവ രാഘവൻ, യോഗി ബാബു, അങ്കുർ വികൽ, പുകഴ് എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.

Categories