ഗംഭീര ഗ്രാഫിക്സ് വിസ്മയങ്ങൾ തീർത്ത് രൺബീർ കപൂർ പാൻ ഇന്ത്യ ചിത്രം “ബ്രഹ്മസ്ത്ര”.. ട്രൈലർ കാണാം..

ബോളിവുഡിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ബ്രഹ്മാസ്ത്ര . തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലായി ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ മലയാളം ട്രൈലർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ബോളിവുഡിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ രൺബീർ കപൂർ നായകനായി എത്തുന്ന ഈ ചിത്രത്തിൽ ആലിയാ ഭട്ട് ആണ് നായിക. ഈ ബിഗ് ബഡ്ജറ്റ് ചിത്രം മൂന്ന് ഭാഗങ്ങളായാണ് പുറത്തിറങ്ങുന്നത്. സെപ്തംബറിൽ റിലീസ് ചെയ്യുന്ന ആദ്യഭാഗമായ ഒന്നാം ഭാഗം ശിവ എന്നതിന്റെ ട്രൈലറാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

സോണി മ്യൂസിക് സൗത്ത് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ റിലീസ് ചെയ്തത്. ചിത്രത്തിൽ അമിതാബ് ബച്ചൻ, നാഗാർജുന, മൗനി റോയി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. പ്രേക്ഷകരെ അതിശയിപ്പിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ടാണ് ഈ ട്രൈലർ പുറത്തുവിട്ടിരിക്കുന്നത്. ആധുനിക കാല കഥ പറയുന്ന ഈ ചിത്രം പുരാണങ്ങളിലെ പല സങ്കൽപ്പങ്ങളേയും കോർത്തിണക്കി കൊണ്ടുള്ള ഒരു ഫാന്റസി ചിത്രമാണ്.

അയൻ മുഖർജി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ബോളിവുഡിന്റെ കിംഗ് ഖാൻ ഷാരൂഖ് ഖാൻ അതിഥി വേഷത്തിൽ എത്തും എന്ന റിപ്പോർട്ടുകൾ വന്നിരുന്നു. ട്രൈലർ ഏറ്റെടുത്ത പ്രേക്ഷകർ എല്ലാം ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഈ ബ്രാഹ്മാണ്ഡ ചിത്രത്തിനായി. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ കൂടി പുറത്തിറങ്ങുന്ന ബ്രാഹ്മാസ്ത്രയുടെ വിതരണ അവകാശം നേടിയെടുത്തിരിക്കുന്നത് ബ്രഹ്മാണ്ഡ തെലുങ്കു ചിത്രങ്ങളുടെ സംവിധായകനായ എസ് എസ് രാജമൗലിയാണ്.

Scroll to Top