പ്രേക്ഷക ശ്രദ്ധ നേടി ത്രിവിക്രമയിലെ വീഡിയോ സോങ്ങ്…!

Posted by

സഹന മൂർത്തി എസ് സംവിധാനം ചെയ്ത് വിക്രം രവിചന്ദ്രൻ നായകനായി എത്തുന്ന ഏറ്റവും പുതിയ കന്നഡ ചിത്രമാണ് ത്രിവിക്രമ. ഒരു റൊമാന്റിക് ഡ്രാമ പാറ്റേണിൽ ഒരുങ്ങുന്ന ഈ ചിത്രം ജൂൺ 24 ന് ആണ് പ്രദർശനത്തിന് എത്തുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് ഈ ചിത്രത്തിലെ ഒരു ഗംഭീര വീഡിയോ ഗാനം ആണ്. ഈ വീഡിയോ ഗാനം റിലീസ് ചെയ്തിരിക്കുന്നത് എ ടു മ്യൂസിക് എന്ന യൂട്യൂബ് ചാനലിലൂടെയാണ് .

ഇപ്പോൾ യൂട്യൂബിൽ തരംഗമാകുന്നത് ശകുന്തള ഷെയ്ക്ക് യുവർ ബോഡി പ്ലീസ് എന്ന ത്രിവിക്രമയിലെ വീഡിയോ ഗാനമാണ് . ഈ വീഡിയോ ഗാനരംഗത്തിൽ കാണാൻ സാധിക്കുന്നത് നടൻ വിക്രം രവിചന്ദറിന്റെയും നടി അകാൻക്ഷ ശർമ്മയുടെയും കിടിലൻ പെർഫോമൻസ് ആണ്. ഈ വീഡിയോ ഗാനത്തിന്റെ ഹൈലൈറ്റ് ആയി മാറിയിരിക്കുന്നത് ഗ്ലാമറസ് കോസ്റ്റ്യൂമിൽ ത്രസിപ്പിക്കുന്ന നൃത്തം കാഴ്ചവയ്ക്കുന്ന അകാൻക്ഷ തന്നെയാണ് . വിക്രം രവിചന്ദ്രനും അകാൻക്ഷയ്ക്കൊപ്പം കിടിലൻ ഡാൻസ് പെർഫോമൻസുമായി ശ്രദ്ധ നേടുന്നുണ്ട്.

യോഗരാജ് ഭട്ട് ആണ് ഈ ഗാനത്തിന് വരികൾ തയ്യാറാക്കിയത് . സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് അർജുൻ ജന്യ ആണ്. നകാഷ് അസീസും ഐശ്വര്യ രംഗരാജനും ചേർന്നാണ് ഈ ഗാനം മനോഹരമായി ആലപിച്ചിരിക്കുന്നത് . ഗൗരി എന്റർടൈനേഴ്സിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് സൊമന്ന ആണ് . ഗാനരംഗത്തിൽ പ്രത്യക്ഷപ്പെട്ട വിക്രം രവിചന്ദ്രൻ , അക്കാൻക്ഷ ശർമ്മ എന്നിവർക്കൊപ്പം ഈ ചിത്രത്തിൽ അക്ഷര ഗൗഡ, സധു കോകില , ചിക്കണ്ണ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്.

Categories