Movies updates

ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ നായികയായി എത്തുന്ന ആയിഷ..സോങ്ങ് ടീസർ കാണാം..

മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ നടി മഞ്ജു വാര്യർ നായികയായി എത്തുന്ന പുത്തൻ മലയാളം അറബിക് ഭാഷ ചിത്രമാണ് ആയിഷ . ഈ ചിത്രത്തിലെ ഒരു സോങ് ടീസർ ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുകയാണ്. സരിഗമ മലയാളം എന്ന യൂടൂബ് ചാനലിലൂടെയാണ് 54 സെക്കന്റ് മാത്രം ദൈർഘ്യമുള്ള ഈ ടീസർ റിലീസ് ചെയ്തത്. കണ്ണിലെ കണ്ണിലെ എന്ന ഗാനത്തിന്റെ മേക്കിങ് രംഗങ്ങളാണ് ഈ ടീസറിൽ കാണാൻ സാധിക്കുന്നത്.

നായിക മഞ്ജുവിനെ ഡാൻസ് സെറ്റ്പ്പ് പഠിപ്പിക്കുന്ന നടനും ഡാൻസ് കൊറിയോഗ്രഫറുമായ തമിഴ് താരം പ്രഭുദേവയേയും ഈ ടീസർ വീഡിയോയിൽ കാണാം . ബി കെ ഹരിനാരായണൻ വരികൾ രചിച്ച ഈ ഗാനത്തിന് ഈണം പകർത്തിരിക്കുന്നത് എം ജയചന്ദ്രൻ ആണ്. അഹി അജയൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. അറബിക് വരികൾ രചിച്ചിരിക്കുന്നത് ഡോ. നൂറ അൽ മർസുഖി ആണ്.

അമീർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ രചന നിർവഹിചിരിക്കുന്നത് ആഷിഫ് കക്കോടി ആണ് . ചിത്രത്തിൽ മഞ്ജുവിനെ കൂടാതെ കൃഷ്ണ ശങ്കർ , മോണ , രാധിക എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. സക്കറിയ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. വിഷ്ണു ശർമ്മ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് അപ്പു എൻ ഭട്ടതിരിയാണ്.

ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ നായികയായി എത്തുന്ന ആയിഷ..സോങ്ങ് ടീസർ കാണാം.. Read More »

കാളിദാസ് ജയറാം നായകാനായി എത്തുന്ന തമിഴ് ചിത്രം നച്ചത്തിരം നഗർഗിരത്.. വീഡിയോ സോങ്ങ് കാണാം..

നടൻ കാളിദാസ് ജയറാമിനെ നായകനിക്കി പാ രഞ്ജിത്തിന്റെ സംവിധാന മികവിൽ ഒരുക്കിയ സൂപ്പർ ഹിറ്റ് തമിഴ് ചിത്രമാണ് നച്ചത്തിരം നഗർഗിരത്. ഓഗസ്റ്റ് മുപ്പത്തിയൊന്നിന് പ്രേക്ഷകരിലേക്ക് എത്തിയ ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുകയാണ്.

തിങ്ക് മ്യൂസിക് ഇന്ത്യയുടെ യൂട്യൂബ് ചാനലിലൂടെയാണ് പേരിൻമ്പ കാതൽ എന്ന വരികളോടെ തുടങ്ങുന്ന വീഡിയോ ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ഉമാദേവി വരികൾ രചിച്ച ചിത്രത്തിലെ ഗാനത്തിന് ഈണം വന്നിരിക്കുന്നത് തെന്മയാണ്. രഞ്ജ്, തെന്മ എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത് . കാളിദാസിന്റെ മനോഹരമായ പ്രകടനമാണ് ഈ ഗാന രംഗത്തിൽ കാണാൻ സാധിക്കുന്നത്.

ഈ ചിത്രത്തിന്റെ നിർമ്മാതാക്കൾ നീലം പ്രൊഡക്ഷൻസ് ആണ് . കാളിദാസിനെ കൂടാതെ ചിത്രത്തിൽ ദുഷാറ വിജയൻ, വിനോദ്, സുബത്ര റോബർട്ട്, ഹരികൃഷ്ണൻ, കലൈയരശൻ, ഷബീർ കല്ലറക്കൽ, റെജിൻ റോസ്, ദാമു, അർജുൻ പ്രഭാകരൻ, ഉത്തയ്യാ സൂര്യ, സ്റ്റീഫൻ രാജ്, ഷെറിൻ സെലിൻ മാത്യു, ജ്ഞാനപ്രസാദ്‌, വിൻസു റേച്ചൽ സാം, മനീഷ ടെയ്റ്റ് എന്നിവരും വേഷമിട്ടുണ്ട്. കിഷോർ കുമാർ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രം സെൽവ ആർ കെയാണ് എഡിറ്റ് ചെയ്തിരിക്കുന്നത് . സാൻഡി ആണ് കൊറിയോഗ്രഫർ.

കാളിദാസ് ജയറാം നായകാനായി എത്തുന്ന തമിഴ് ചിത്രം നച്ചത്തിരം നഗർഗിരത്.. വീഡിയോ സോങ്ങ് കാണാം.. Read More »

ഇതിലും ഭേദം ആ പാകിസ്ഥാൻ ആയിരുന്നു..! സുരേഷ് ഗോപി നായകനായി എത്തുന്ന “മേ ഹൂം മൂസ” ടീസർ കാണാം..

സുരേഷ് ഗോപി എന്ന ആക്ഷൻ ഹീറോയുടെ ഒരു വമ്പൻ തിരിച്ചു വരവാണ് ഇപ്പോൾ മലയാള സിനിമാ ലോകം കണ്ടു കൊണ്ടിരിക്കുന്നത്. തിയറ്ററുകളിൽ ഓളം സൃഷ്ടിച്ച പാപ്പൻ എന്ന ചിത്രത്തിന് ശേഷം സുരേഷ് ഗോപി നായകനായി എത്തുന്ന മറ്റൊരു ചിത്രം കൂടി പ്രദർശനത്തിന് എത്താൻ ഒരുങ്ങുകയായി. മേ ഹൂം മൂസ എന്ന ചിത്രമാണ് താരത്തിന്റെതായി റിലീസിന് ഒരുങ്ങുന്നത്. ഈ ചിത്രത്തിന്റെ ഒഫിഷ്യൽ ടീസർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിൽ ഒരു പട്ടാളക്കാരന്റെ വേഷമാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. മൂസ എന്ന പട്ടാളക്കാരൻ മരിച്ചതായി ഒരു നാട് മുഴുവൻ വിശ്വസിക്കുന്നു. എന്നാൽ ഏറെ വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് എത്തുന്ന താൻ മരിച്ചിട്ടില്ലെന്ന് ഏവരെയും ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നു. ഇത്തരം രസകരവും എന്നാൽ ചിന്തിക്കേണ്ടതുമായ ഒരു വിഷയമാണ് ഈ ചിത്രം കൈകാര്യം ചെയ്യുന്നതെന്നാണ് ടീസർ നൽകുന്ന സൂചന.

സുരേഷ് ഗോപിയെ കൂടാതെ ചിത്രത്തിൽ സൈജു കുറുപ്പ്, പൂനം ബജ്‌വ, ഹരീഷ് കണാരൻ , സലീം കുമാർ , സുധീർ കരമന, മേജർ രവി , മിഥുൻ രമേഷ് ,ജുബിൽ രാജൻ പി ദേവ് , കലാഭവൻ റഹ്മാൻ , ശശാങ്കൻ മയ്യനാട്, മുഹമ്മദ് ഷറീഖ്, ശരൺ , ശ്രിദ്ധ, അശ്വനി റെഡ്ഢി , വീണ നായർ , സാവിത്രി, ജിജിന എന്നിവരും വേഷമിടുന്നു.

ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഡോ. റോയ് സി.ജെ, തോമസ് തിരുവല്ല എന്നിവർ ചേർന്നാണ്. റുബേഷ് റെയിൻ ആണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം തയ്യാറാക്കിയിരിക്കുന്നത്. വിഷ്ണു നാരായണൻ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിക്കുന്നത് സൂരജ് ഇ എസ് ആണ്. ശ്രീനാഥ് ശിവശങ്കരൻ ആണ് സംഗീത സംവിധായകൻ.

ഇതിലും ഭേദം ആ പാകിസ്ഥാൻ ആയിരുന്നു..! സുരേഷ് ഗോപി നായകനായി എത്തുന്ന “മേ ഹൂം മൂസ” ടീസർ കാണാം.. Read More »

ആരാധകരെ ആകാംക്ഷയിലാകി റോഷാക്..! ട്രൈലർ കാണാം…

നിസാം ബഷീറിന്റെ സംവിധാന മികവിൽ മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ്. റോഷാക്. പൂജ റിലീസായി പ്ലാൻ ചെയ്യുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ മമ്മൂട്ടിയുടെ ജന്മദിനത്തിൽ റിലീസ് ചെയ്തിരിക്കുകയാണ്. ഇതിന് മുൻപ് റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, സെക്കന്റ് ലുക്ക് പോസ്റ്റർ , കൂടാതെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ മേക്കിങ് വീഡിയോ ഇവയെല്ലാം സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിയിരുന്നു. നിഗൂഢത നിറഞ്ഞ ഒരു ത്രില്ലർ ചിത്രമായിരിക്കും ഇതെന്നാണ് ട്രൈലർ നൽകുന്ന സൂചന. ഹോളിവുഡ് ചിത്രങ്ങളുടെ ഒരു മികവ് ഈ ട്രൈലർ വീഡിയോയിൽ കാണാം. കിടിലൻ പശ്ചാത്തല സംഗീതവുമായിണ് ഒരു മിനുട്ട് ദൈർഘ്യമുള്ള ട്രൈലർ റിലീസ് ചെയ്തിരിക്കുന്നത് .

ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായ മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ഈ ചിത്രത്തിൽ അതിഥി വേഷത്തിൽ നടൻ ആസിഫ് അലി എത്തുന്നു എന്നും പറയപ്പെടുന്നു. മമ്മൂക്ക തന്നെ നിർമ്മിക്കുന്ന ഈ ചിത്രം മമ്മൂട്ടി കമ്പനി എന്ന ഏറ്റവും പുതിയ നിർമ്മാണ കമ്പനിയുടെ ബാനറിൽ ആണ് ഒരുങ്ങുന്നത് . ഈ ബാനറിൽ നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് റോഷാക്. സമീർ അബ്ദുൽ ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിക്കുന്നത്. ഈ ചിത്രത്തിന്റെ സഹനിർമ്മാതാവ് ബാദുഷ ആണ്. നിമിഷ് രവി ആണ് ഛായാഗ്രാഹകൻ . കിരൺ ദാസ് ആണ് ഈ ചിത്രത്തിന്റെ ചിത്ര സംയോജനം നിർവഹിച്ചത്. സംഗീത സംവിധായകൻ മിഥുൻ മുകുന്ദൻ ആണ് .

ആരാധകരെ ആകാംക്ഷയിലാകി റോഷാക്..! ട്രൈലർ കാണാം… Read More »

ആരാധകരിൽ വിസ്മയം തീർക്കാൻ പൊന്നിയിൻ സെൽവൻ…! ട്രൈലർ കാണാം…!

മാസ്റ്റർ ഡയറക്ടർ മണി രത്‌നത്തിന്റെ സംവിധാന മികവിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിൻ സെൽവൻ പ്രേക്ഷകരുടെ മുന്നിലേക്ക് ഈ മാസം എത്തുകയാണ്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഈ ചിത്രത്തിന്റെ ട്രൈലെർ വൈറലായി മാറുകയാണ്. ട്രൈലെർ നൽകുന്ന സൂചന പ്രകാരം പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ദൃശ്യ വിസ്മയമാണ് ഈ ചിത്രത്തിലൊരുക്കി വെച്ചിരിക്കുന്നതെന്നാണ്. ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്, ട്രൈലെർ റിലീസ് എന്നിവ നടന്നത് സൂപ്പർ സ്റ്റാർ രജനികാന്ത്, ഉലകനായകൻ കമൽ ഹാസൻ എന്നിവർ ഇന്നലെ പങ്കെടുത്ത ചടങ്ങിൽ വെച്ചാണ് . ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത് സെപ്റ്റംബർ മുപ്പതിനാണ് . രണ്ട് ഭാഗങ്ങളായി റിലീസിന് ഒരുങ്ങുന്ന ഈ ചിത്രം തമിഴിൽ മാത്രമല്ല മലയാളം, തെലുങ്കു, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും പുറത്തിറക്കും. ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത് 1000 വർഷങ്ങൾക്ക് മുൻപ് തമിഴ്‌നാടിന് വേണ്ടി ചോളന്മാർ നൽകിയ സംഭാവനകളും മണ്ണിന് വേണ്ടി അവർ നടത്തിയ പോരാട്ടങ്ങളുമാണ് . പൊന്നിയിൻ സെൽവനെന്ന അഞ്ചു ഭാഗങ്ങൾ ഉള്ള കൽക്കി കൃഷ്ണമൂർത്തിയുടെ ബ്രഹ്മാണ്ഡ നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം അണിയിച്ച് ഒരുക്കിയിരിക്കുന്നത്.

ചിയാൻ വിക്രം ചിത്രത്തിൽ വേഷമിടുന്നത് ചോള സാമ്രാജ്യത്തിന്റെ രാജാവായ ആദിത്യ കരികാലൻ ആയാണ്. ഇദ്ദേഹത്തെ കൂടാതെ ഈ ചിത്രത്തിൽ കാർത്തി, ഐശ്വര്യ റായ്, തൃഷ, ഐശ്വര്യ ലക്ഷ്മി, ജയം രവി, ജയറാം, ലാൽ, ബാബു ആന്റണി, റിയാസ് ഖാന്‍, വിക്രം പ്രഭു, ശോഭിത, നിഴൽകൾ രവി, റഹ്മാന്‍, ശരത് കുമാർ, പാർത്ഥിപൻ, പ്രഭു, കിഷോർ, അർജുൻ ചിദംബരം, റഹ്മാൻ, മോഹൻ റാം എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. എ ആർ റഹ്മാൻ ആണ് ഈ ചിത്രത്തിന് സംഗീതം നൽകിയത്. രവി വർമ്മൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ശ്രീകർ പ്രസാദ് ആണ്. ഇളങ്കോ കുമാരവേൽ , സംവിധായകൻ മണി ര്തനം എന്നിവർ ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസ്, മണി രത്‌നത്തിന്റെ മദ്രാസ് ടാകീസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് .

ആരാധകരിൽ വിസ്മയം തീർക്കാൻ പൊന്നിയിൻ സെൽവൻ…! ട്രൈലർ കാണാം…! Read More »

അല്ലാ വർമ്മ സാറേ എന്താ ശരിക്കും കളി..! അനൂപ് മേനോൻ, രഞ്ജിത്ത് ചിത്രം കിംഗ് ഫിഷ് ടീസർ കാണാം..

പദ്മ എന്ന ചിത്രത്തിന് ശേഷം അനൂപ് മേനോന്റെ സംവിധാന മികവിൽ ഒരുങ്ങുന്ന പുത്തൻ ചിത്രമാണ് കിംഗ് ഫിഷ് . ഗുഡ് വിൽ എന്റർടൈൻമെന്റ്സിന്റെ യൂടൂബ് ചാനലിലൂടെ ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസ് ചെയ്തിരിക്കുകയാണ്. 26 സെക്കൻഡുകൾ മാത്രമുള്ള ഈ ടീസറിൽ അനൂപ് മേനോൻ , രഞ്ജിത്ത് , പ്രശാന്ത് അലക്സാഡർ എന്നിവരെയാണ് കാണിച്ചിരിക്കുന്നത്. രണ്ടേ രണ്ട് ഡയലോഗുകൾ മാത്രമുള്ള ഈ ടീസറിന്റെ വിഷ്വൽസും പശ്ചാത്തല സംഗീതവുമാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്.

കൺട്രി റോഡ് ടേക്ക്സ് മി ഹോം എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത് . അനൂപ് മേനോൻ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അംജിത്ത് എസ് കോയ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. രതീഷ് വേഗ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. മഹാദേവൻ തമ്പി ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റർ സിയാൻ ശ്രീകാന്ത് ആണ്.

അനൂപ് മേനോൻ , രഞ്ജിത്ത് , പ്രശാന്ത് അലക്സാഡർ എന്നിവരെ കൂടാതെ ദുർഗ്ഗ കൃഷ്ണ, ദിവ്യ പിള്ളൈ , നിരഞ്ജന അനൂപ് , നന്ദു, ഇർഷാദ് അലി , ഷാജു കെ എസ് , നെൽസൺ എന്നിവരും ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട് . സെപ്തംബർ 16 ന് ആണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്.

അല്ലാ വർമ്മ സാറേ എന്താ ശരിക്കും കളി..! അനൂപ് മേനോൻ, രഞ്ജിത്ത് ചിത്രം കിംഗ് ഫിഷ് ടീസർ കാണാം.. Read More »

ആരാധകരെ പിന്നെയും ഞെട്ടിച്ച് ഒരു വ്യത്യസ്ഥ കഥാപാത്രവുമായി നിവിൻ പോളി..! സാറ്റർഡേ നൈറ്റ് ട്രൈലർ കാണാം..

റോഷൻ ആൻഡ്രൂസ് സംവിധാന മികവിൽ മലയാളത്തിലെ ശ്രദ്ധേയനായ യുവതാരം നടൻ നിവിൻ പോളിയെ നായകനാക്കി ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് സാറ്റർഡേ നൈറ്റ് . ഏതാനും ദിവസങ്ങൾക്കു മുൻപ് പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ ടൈറ്റിൽ, ഫസ്റ്റ് ലുക്ക് പോസ്റ്റർ , ടീസർ എന്നിവ വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലറും പുറത്തുവിട്ടിരിക്കുകയാണ്. കിറുക്കനും കൂട്ടുകാരുമെന്ന ടാഗ്‌ലൈൻ വെറുതെയല്ല എന്ന് മനസ്സിലാക്കി തരുന്ന ഒരു കിടിലൻ ട്രൈലറാണിത്. വളരെ രസകരമായ ഈ ട്രൈലറിന്റെ ഹൈലൈറ്റ് നിവിൻ പോളിയുടെ കിടിലൻ കഥാപാത്രം തന്നെയാണ്. നിവിനോടൊപ്പം ഈ ചിത്രത്തിൽ അജു വർഗീസ്, സിജു വിൽസൺ, സൈജു കുറുപ്പ്, ഗ്രേസ് ആന്റണി, മാളവിക ശ്രീനാഥ്, സാനിയ ഇയ്യപ്പൻ എന്നിവരും ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നുണ്ട്. ഒരു കോമഡി ത്രില്ലറായ ഈ ചിത്രം സൗഹൃദത്തിന് തന്നെയാണ് മുൻതൂക്കം നൽകുന്നത്.

ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് എ ബി സി ഡി, അനുരാഗ കരിക്കിൻ വെള്ളം തുടങ്ങി ഹിറ്റ് ചിത്രങ്ങൾ രചിച്ച നവീൻ ഭാസ്കർ ആണ് . അജിത് വിനായക നിർമ്മിക്കുന്ന ഈ ചിത്രം വിനായക ഫിലിംസിന്റെ ബാനറിൽ ആണ് ഒരുക്കുന്നത്. അസ്‌ലം കെ പുരയിൽ ആണ് ചിത്രത്തിന്റെ ക്യാമറമാൻ . ടി ശിവാനന്ദേശ്വരൻ ആണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. ജേക്സ് ബിജോയ് ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ. നിവിൻ പോളി – റോഷൻ ആൻഡ്രൂസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയ്ക്ക് ശേഷം ഇരുവരും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് സാറ്റർഡേ നൈറ്റ് . ഒരു കംപ്ലീറ്റ് ഫണ്ണുമായി എത്തുന്ന ഈ നിവിൻ പോളി ചിത്രം പൂജ റിലീസായാണ് തിയറ്ററുകളിൽ എത്തുക.

ആരാധകരെ പിന്നെയും ഞെട്ടിച്ച് ഒരു വ്യത്യസ്ഥ കഥാപാത്രവുമായി നിവിൻ പോളി..! സാറ്റർഡേ നൈറ്റ് ട്രൈലർ കാണാം.. Read More »

ദുൽഖർ സൽമാൻ നായകനായി എത്തുന്ന ബോളിവുഡ് ചിത്രം ചുപ്..! ട്രൈലർ കാണാം..

മലയാളത്തിലെ ശ്രദ്ധേയനായ യുവതാരം നടൻ ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുത്തൻ ബോളിവുഡ് ചിത്രമാണ് ചുപ് . സെപ്തംബർ 23 ന് റിലീസിന് ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. രണ്ട് മിനുട്ട് ദൈർഘ്യമുളള ഈ ട്രൈലർ പെൻ മൂവീസിന്റെ യൂടൂബ് ചാനലിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. ആർ ബാൽക്കി രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രം ഒരു റൊമാന്റിക് സൈക്കോളജിക്കൽ ത്രില്ലറാണ്. റിവഞ്ച് ഓഫ് ദി ആർട്ടിസ്റ്റ് എന്ന ടാഗ് ലൈനോട് കൂടിയാണ് ഈ ട്രൈലർ പുറത്തുവിട്ടിരിക്കുന്നത് . ദുൽഖർ സൽമാൻ , സണ്ണി ഡിയോൾ, ശ്രേയ ധന്വന്തരി, പൂജ ഭട്ട് എന്നിവരാണ് ഈ ട്രൈലർ രംഗങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്.

ദുൽഖറിന്റേയും ശ്രേയയുടേയും അതി തീവ്ര പ്രണയ രംഗങ്ങൾക്കൊപ്പം ഒരു സീരിയൽ കില്ലിംഗിന്റെ ത്രില്ലർ രംഗങ്ങളും ഈ ട്രൈലറിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഓരോരുത്തർക്കും റേറ്റിംഗ് നൽകി കൊല്ലുന്ന കൊലയാളി , ഈ കൊലപാതക പരമ്പരയുടെ അന്വേഷകനായാണ് ചിത്രത്തിൽ സണ്ണി ഡിയോൾ എത്തുന്നത്. സംവിധായകൻ ആർ ബാൽക്കി, രാജസെൻ , ഋഷി വീർമണി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത്. വിശാൽ സിൻഹ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ . എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് നയൻ എച്ച് കെ ഭദ്ര ആണ് .

ദുൽഖർ സൽമാൻ നായകനായി എത്തുന്ന ബോളിവുഡ് ചിത്രം ചുപ്..! ട്രൈലർ കാണാം.. Read More »

എന്നെ പോറ്റിതും വളർത്തിയതും ൻ്റെ ഉപ്പയും ഉമ്മയും അല്ല..! പാർട്ടിയാണ്..! അസിഫ് അലി ചിത്രം കൊത്ത് ട്രൈലർ കാണാം..

സിബി മലയിൽ സംവിധാനം ചെയ്ത് ആസിഫ് അലി, റോഷൻ മാത്യു , നിഖില വിമൽ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുത്തൻ ചിത്രമാണ് കൊത്ത് . സെപ്തംബർ 23 ന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. വടക്കൻ കേരളത്തിലെ രാഷ്ട്രീയ പാർട്ടികളും അതിന്റെ പേരിൽ ഉണ്ടാകുന്ന രത പുഴകളുടേയും യഥാർത്ഥ ജീവിതമാണ് ഈ ചിത്രം പറയുന്നത് .

രാഷ്ട്രീയത്തിന് വേണ്ടി ജീവിതം ഹോമിച്ചവർ അനുഭവിക്കേണ്ടി വരുന്ന സങ്കീർണ്ണതകളാണ് ഈ ചിത്രം പറയുന്നത്. ഒരു പൊളിറ്റിക്കൽ ത്രില്ലറായ ഈ ചിത്രത്തിൽ രഞ്ജിത്ത്, ശ്രീലക്ഷ്മി, സുദേവ് നായർ ,ശ്രീജിത്ത് രവി , വിജിലേഷ് കാര്യാട് , അതുൽ റാം കുമാർ , ശിവൻ സോപാനം, ദിനേഷ് ആലപ്പി , രാഹുൽ എന്നിവരും വേഷമിടുന്നു.

അയ്യപ്പനും കോശിയും , നായാട്ട് തുടങ്ങി ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച ഗോൾഡ് കോയിൻ മോഷൻ പിക്ച്ചർ കമ്പനിയാണ് ഈ ചിത്രം ഒരുക്കുന്നത്. രഞ്ജിത്തും പി എം ശശിധരനുമാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ . ഹേമന്ത് കുമാർ ആണ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. കൈലാസ് മേനോൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. പ്രശാന്ത് രവീന്ദ്രൻ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റർ രതിൻ രാധാകൃഷ്ണൻ ആണ് .

എന്നെ പോറ്റിതും വളർത്തിയതും ൻ്റെ ഉപ്പയും ഉമ്മയും അല്ല..! പാർട്ടിയാണ്..! അസിഫ് അലി ചിത്രം കൊത്ത് ട്രൈലർ കാണാം.. Read More »

ആരാധകരെ ആകാംക്ഷയിലാക്കി നിവിൻ പോളി ചിത്രം പടവെട്ട് ടീസർ കാണാം..

നിവിൻ പോളിയെ നായകനാക്കി നവാഗത സംവിധായകൻ ലിജു കൃഷ്ണ ഒരുക്കുന്ന പുത്തൻ ചിത്രമാണ് പടവെട്ട് . ഒക്ടോബർ 21 ന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ സരിഗമ മലയാളം യൂടൂബ് ചാനൽ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് ഈ ടീസർ വീഡിയോ സന്തമാക്കിയിക്കുന്നത് . വടക്കൻ കേരളത്തിൽ അടിച്ചമർത്തപ്പെട്ട ഒരു സമൂഹത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത് .

ടീസർ ആരംഭിക്കുന്നത് വികസനത്തെ കുറിച്ച് പറയുന്ന വോയ്സ്ഓവറിലൂടെയാണ്. ടീസറിന്റെ പകുതിയിലാണ് കേന്ദ്ര കഥാപാത്രമായ നിവിൻ പോളിയെ കാണിക്കുന്നത് . താരത്തിന്റെ കിടിലൻ അഭിനയവും തീപ്പൊരി ഡയലോഗുകളും ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ വാനോളം ഉയർത്തുകയാണ് . നിവിൻ പോളിയെ കൂടാതെ അദിതി ബാലൻ, ഷമ്മി തിലകൻ , ഷൈൻ ടോം ചാക്കോ , ഇന്ദ്രൻസ് എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

സംവിധായകൻ ലിജു കൃഷ്ണ തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. വിക്രം മെഹ്റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ , സണ്ണി വെയിൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഗോവിന്ദ് വസന്ത ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ . ദീപക് ഡി മേനോൻ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ഷഫീഖ് മുഹമ്മദ് അലി ആണ്.

ആരാധകരെ ആകാംക്ഷയിലാക്കി നിവിൻ പോളി ചിത്രം പടവെട്ട് ടീസർ കാണാം.. Read More »

Scroll to Top