എന്നെ പോറ്റിതും വളർത്തിയതും ൻ്റെ ഉപ്പയും ഉമ്മയും അല്ല..! പാർട്ടിയാണ്..! അസിഫ് അലി ചിത്രം കൊത്ത് ട്രൈലർ കാണാം..

സിബി മലയിൽ സംവിധാനം ചെയ്ത് ആസിഫ് അലി, റോഷൻ മാത്യു , നിഖില വിമൽ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുത്തൻ ചിത്രമാണ് കൊത്ത് . സെപ്തംബർ 23 ന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. വടക്കൻ കേരളത്തിലെ രാഷ്ട്രീയ പാർട്ടികളും അതിന്റെ പേരിൽ ഉണ്ടാകുന്ന രത പുഴകളുടേയും യഥാർത്ഥ ജീവിതമാണ് ഈ ചിത്രം പറയുന്നത് .

രാഷ്ട്രീയത്തിന് വേണ്ടി ജീവിതം ഹോമിച്ചവർ അനുഭവിക്കേണ്ടി വരുന്ന സങ്കീർണ്ണതകളാണ് ഈ ചിത്രം പറയുന്നത്. ഒരു പൊളിറ്റിക്കൽ ത്രില്ലറായ ഈ ചിത്രത്തിൽ രഞ്ജിത്ത്, ശ്രീലക്ഷ്മി, സുദേവ് നായർ ,ശ്രീജിത്ത് രവി , വിജിലേഷ് കാര്യാട് , അതുൽ റാം കുമാർ , ശിവൻ സോപാനം, ദിനേഷ് ആലപ്പി , രാഹുൽ എന്നിവരും വേഷമിടുന്നു.

അയ്യപ്പനും കോശിയും , നായാട്ട് തുടങ്ങി ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച ഗോൾഡ് കോയിൻ മോഷൻ പിക്ച്ചർ കമ്പനിയാണ് ഈ ചിത്രം ഒരുക്കുന്നത്. രഞ്ജിത്തും പി എം ശശിധരനുമാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ . ഹേമന്ത് കുമാർ ആണ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. കൈലാസ് മേനോൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. പ്രശാന്ത് രവീന്ദ്രൻ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റർ രതിൻ രാധാകൃഷ്ണൻ ആണ് .

Scroll to Top