ഇതിലും ഭേദം ആ പാകിസ്ഥാൻ ആയിരുന്നു..! സുരേഷ് ഗോപി നായകനായി എത്തുന്ന “മേ ഹൂം മൂസ” ടീസർ കാണാം..

സുരേഷ് ഗോപി എന്ന ആക്ഷൻ ഹീറോയുടെ ഒരു വമ്പൻ തിരിച്ചു വരവാണ് ഇപ്പോൾ മലയാള സിനിമാ ലോകം കണ്ടു കൊണ്ടിരിക്കുന്നത്. തിയറ്ററുകളിൽ ഓളം സൃഷ്ടിച്ച പാപ്പൻ എന്ന ചിത്രത്തിന് ശേഷം സുരേഷ് ഗോപി നായകനായി എത്തുന്ന മറ്റൊരു ചിത്രം കൂടി പ്രദർശനത്തിന് എത്താൻ ഒരുങ്ങുകയായി. മേ ഹൂം മൂസ എന്ന ചിത്രമാണ് താരത്തിന്റെതായി റിലീസിന് ഒരുങ്ങുന്നത്. ഈ ചിത്രത്തിന്റെ ഒഫിഷ്യൽ ടീസർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിൽ ഒരു പട്ടാളക്കാരന്റെ വേഷമാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. മൂസ എന്ന പട്ടാളക്കാരൻ മരിച്ചതായി ഒരു നാട് മുഴുവൻ വിശ്വസിക്കുന്നു. എന്നാൽ ഏറെ വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് എത്തുന്ന താൻ മരിച്ചിട്ടില്ലെന്ന് ഏവരെയും ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നു. ഇത്തരം രസകരവും എന്നാൽ ചിന്തിക്കേണ്ടതുമായ ഒരു വിഷയമാണ് ഈ ചിത്രം കൈകാര്യം ചെയ്യുന്നതെന്നാണ് ടീസർ നൽകുന്ന സൂചന.

സുരേഷ് ഗോപിയെ കൂടാതെ ചിത്രത്തിൽ സൈജു കുറുപ്പ്, പൂനം ബജ്‌വ, ഹരീഷ് കണാരൻ , സലീം കുമാർ , സുധീർ കരമന, മേജർ രവി , മിഥുൻ രമേഷ് ,ജുബിൽ രാജൻ പി ദേവ് , കലാഭവൻ റഹ്മാൻ , ശശാങ്കൻ മയ്യനാട്, മുഹമ്മദ് ഷറീഖ്, ശരൺ , ശ്രിദ്ധ, അശ്വനി റെഡ്ഢി , വീണ നായർ , സാവിത്രി, ജിജിന എന്നിവരും വേഷമിടുന്നു.

ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഡോ. റോയ് സി.ജെ, തോമസ് തിരുവല്ല എന്നിവർ ചേർന്നാണ്. റുബേഷ് റെയിൻ ആണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം തയ്യാറാക്കിയിരിക്കുന്നത്. വിഷ്ണു നാരായണൻ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിക്കുന്നത് സൂരജ് ഇ എസ് ആണ്. ശ്രീനാഥ് ശിവശങ്കരൻ ആണ് സംഗീത സംവിധായകൻ.

Scroll to Top