തീയറ്ററിൽ ആരാധകർക്ക് ആവേശമായി മാറിയ RRRലെ ഏറ്റുക ജണ്ട..! വീഡിയോ സോങ്ങ് കാണാം..

Posted by

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം രാജമൗലി ഒരുക്കിയ ചിത്രമാണ് ആർ.ആർ.ആർ.. ജൂനിയർ എൻ. ടി. ആറും രാചരണുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചത്. അല്ലൂരി സീതാരാമ രാജു , കൊമരുഭീം എന്നീ സ്ഥാന്ത്യ സമര സേനാനികളെ ചുറ്റിപറ്റിയുള്ള ഒരു സാങ്കൽപ്പിക കഥയാണ് രാജമൗലി ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. ഈ ചിത്രത്തിലെ എത്തര ജെൻഡ എന്ന ഗാനം ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരവ് പ്രകടിപ്പിക്കുന്ന ഈ ഗാനത്തിൽ പ്രധാനമായും എത്തിയിരിക്കുന്നത് രാം ചരൺ , ജൂനിയർ എൻ. ടി ആർ, ആലിയ ഭട്ട് എന്നിവരാണ്.

എം.എം കീരവാണി സംഗീത സംവിധാനം നിർവഹിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് വിശാൽ മിശ്ര, പൃഥ്വി ചന്ദ്ര, എം.എം കീരവാണി ,സഹിതി , ഹരിക നാരായണൻ എന്നിവരാണ്. ലഹരി മ്യൂസിക്ക് ടി – സീരീസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ഗാന രംഗത്തിൽ കിടിലൻ നൃത്ത ചുവടുകളാണ് രാം ചരണും ജൂനിയർ എൻ ടി ആറും കാഴ്ചവയ്ക്കുന്നത്. ആലിയയും ഇവർക്കൊപ്പം ചുവടു വയ്ക്കുന്നുണ്ട്. റിലീസ് ചെയ്ത് നിമിക്ഷങ്ങൾകകം ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് ഈ വീഡിയോ സ്വന്തമാക്കിയത് . ഒട്ടേറെ പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയിട്ടുള്ളത്. അതിമനോഹരമായ ഈ ഗാനം പ്രേക്ഷകർ ഇതിനോടകം ഏറ്റെടുത്തു.

Categories