മുഖ്യമന്ത്രിയോട് ട്രോളുകൾ നിരോധിക്കണമെന്ന അഭ്യർത്ഥനയുമായി നടി ഗായത്രി സുരേഷ്..

Posted by

ഈയിടെ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന നടിയാണ് ഗായത്രി സുരേഷ് . അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായ ഒന്നാണ് നടി ഗായത്രിയും താരത്തിന്റെ സുഹൃത്തും സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ചിട്ട് നിർത്താതെ പോവുകയും , അവർ പിന്തുടർന്ന് പിടിക്കുകയും ചെയ്തതിന്റെ വീഡിയോ. ശേഷം താരം ഈ സംഭവമായി ബന്ധപ്പെട്ട് ഒരു വിശദീകരണ വീഡിയോയുമായി സോഷ്യൽ മീഡിയയിൽ പ്രതൃക്ഷപ്പെടുകയുണ്ടായി.
ഞാൻ തെറ്റൊന്നും ചെയ്തില്ല.. ഇടിച്ചിട്ട് നിർത്താതെ പോയെന്നൊരു തെറ്റ് മാത്രമേ ചെയ്തിട്ടുള്ളു..” എന്നാണ് നടി ഗായത്രി സുരേഷ് ഈ വീഡിയോയിൽ വന്ന് പറഞ്ഞത്. ഇതിനെതിരെ വലിയ രീതിയിലുള്ള വിമർശനവും ട്രോളുകളുമാണ് നടിയ്ക്ക് ഏറു വാങ്ങേണ്ടി വന്നത്. നടിയുടെ വിശദീകരണ വീഡിയോ തന്നെയാണ് ഇത്തരം ട്രോളുകൾക്ക് ഇടയാക്കിയത്.
എന്നാൽ അതിലൊന്നും അവസാനിക്കാതെ താരം സോഷ്യൽ മീഡിയയിൽ ലൈവിൽ പറഞ്ഞ മറ്റൊരു വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വീണ്ടും ചർച്ചയാവുന്നത്. ട്രോളുകളും കമന്റും നിരോധിക്കണമെന്നും പിണറായി സാർ വിചാരിച്ചാൽ നടക്കുമെന്നാണ് ഗായത്രി ഈ ലൈവ് വീഡിയോയിലൂടെ പറഞ്ഞത്.ഗായത്രിയുടെ വാക്കുകൾ ഇങ്ങനെ ;

തനിക്ക് പരാതി പറയാൻ ഉള്ളത് പിണറായി വിജയൻ സാറിനോട് ആണെന്നും, അദ്ദേഹത്തിന്റെ നടപടികളെ ഒരുപാട് അംഗീകരിക്കുന്ന ആളാണ് താൻ എന്നും പറഞ്ഞു കൊണ്ടാണ് താരം തന്നെ പ്രശന്ങ്ങൾ അവതരിപ്പിക്കാൻ ആരംഭിച്ചത്. സാറിലേക്ക് ഇത് എത്തുമോ എന്നറിയില്ല എന്ന സംശയവും താരം പ്രകടിപ്പിക്കുന്നു .

കഞ്ചാവ് മയകുമരുന്ന് എന്നിവയിലൂടെ പൈസ ഉണ്ടാക്കുന്നത് ഇൽലീഗൽ അല്ലേ, അപ്പോൾ ട്രോളിലൂടെയും പൈസ ഉണ്ടാക്കുന്നത് ഇൽലീഗൽ അല്ലേ? എന്നാണ് ഗായത്രീ ചോദിക്കുന്നത്.

ട്രോളുകൾക്ക് അടിയിൽ വരുന്ന കമന്റസ്, ഫുൾ നമ്മളെ അടിച്ചമർത്തുന്ന രീതിയിലുള്ളതാണ് എന്നും. അതൊരാളുടെ മെന്റൽ ഹെൽത്തിന് ഉണ്ടാക്കുന്ന ഒരിത്! ഇത് താൻ മാത്രമല്ല ഫേസ് ചെയ്യുന്നത്. സാറിന് പറ്റുമെങ്കിൽ നമ്മുടെ നാടിനെ ഒരു നല്ല നാട് ആക്കാൻ, സാർ ദയവുചെയ്ത ട്രോൾസ് ബാൻ ചെയ്യാനുള്ള നടപടിയെടുക്കണം എന്നും. എല്ലാവരുടെയും കമന്റ് സെക്ഷനും ഓഫാക്കി വെക്കണം. അത് പറ്റുമോ എന്നറിയില്ല. അല്ലെങ്കിൽ കേരളത്തിൽ ട്രോൾസ് ബാൻ ചെയ്യുന്ന എന്തെങ്കിലും ഒരു നടപടിയെടുക്കണം . എന്നും താരം മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നു. മററ്റൊരാളുടെ വീഡിയോയോ ഫോട്ടോയോ അയാളുടെ അനുവാദമില്ലാതെ എടുക്കുന്നത് ആൾക്കാർക്ക് പേടിയുള്ള ഒന്നായി മാറണം എന്നുള്ളതുമാണ് താരത്തിന്റെ ആവശ്യം . നേരത്തെ പറഞ്ഞ പോലെ കുറവുകളൊക്കെയുള്ള ഒരാളാണ് താൻ എന്നും. താരത്തെ സപ്പോർട്ട് ചെയ്യുന്നവർ ഇത് ഏറ്റെടുക്കണം എന്നും താരം അഭ്യർത്ഥിക്കുന്നു .സാർ പ്ലീസ് സർ, എന്തെങ്കിലും ഒന്ന് ചെയ്യൂ..’, എന്ന് പറഞ്ഞു കൊണ്ടാണ് ഗായത്രി തന്റെ വാക്കുകൾ അവസാനിപ്പിക്കുന്നത്.

Categories