തെലുങ്കിൽ തിളങ്ങി നടി സായി പല്ലവി; നാനിയുടെ നായികയായി താരം.. ചിത്രത്തിന്റെ കിടിലൻ ടീസർ..

Posted by

അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ ഒരുങ്ങിയ പ്രേമം എന്ന മലയാള ചിത്രത്തിലൂടെ സിനിമമേഖലയ്ക്ക്‌ ലഭിച്ച മാണിക്യമാണ് സായ് പല്ലവി എന്ന അഭിനേത്രി. മലയാളത്തിൽ മാത്രമായി താരം ഒതുങ്ങി നിന്നില്ല, തന്റെ കഴിവ് കൊണ്ട് ഇന്ന് തെന്നിന്ത്യൻ സിനിമയിൽ തിരക്കേറിയ നടിമാരിൽ ഒരാളായി മാറി സായ് പല്ലവി. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ ശ്രദ്ധിക്കപ്പെടുന്ന വേഷത്തിൽ താരം അഭിനയിച്ചു കഴിഞ്ഞു. ഈ വർഷം തന്നെ തെലുങ്കിൽ മൂന്ന് ചിത്രങ്ങളാണ് താരം അഭിനയിച്ചത്.

നാഗചൈതന്യയുടെ നായികയായി എത്തിയ ‘ലവ് സ്റ്റോറി’ എന്ന ചിത്രം അടുത്തിടെയാണ് റിലീസ് ആയത്. ആരാധകർ താരത്തിന്റെ പുത്തൻ ചിത്രം ഏറ്റെടുത്തിരിക്കുന്ന സമയത്താണ് ഇപ്പോൾ സായ് പല്ലവിയുടെ പുതിയ തെലുങ്ക് ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടിരിക്കുന്നത്. ശ്യാം സിംഘ റോ എന്ന ചിത്രത്തിന്റെ ടീസറാണ് ഇറങ്ങിയത്. ഈ ചിത്രത്തിൽ സായ് പല്ലവിയും തെലുങ്ക് നടൻ നാനിയും ആണ് പ്രധാന വേഷത്തിൽ എത്തുന്നത്. ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഇത്. മിഡിൽ ക്ലാസ് അഭയി എന്ന സിനിമയിൽ ആയിരുന്നു ആദ്യമായി ഇരുവരും ഒന്നിച്ചത് . സൂപ്പർനാച്ചുറൽ ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ ട്രെയിലർ മികച്ച അഭിപ്രായമാണ് നേടിയിരിക്കുന്നത്. നിഹാരിക എന്റർടൈൻമെൻറ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം രാഹുൽ സാനകൃത്യൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത് . ജംഗ സത്യദേവ് ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ടേക്ക്ഓഫിന്റെ ക്യാമറാമാൻ സാനു വർഗീസാണ് .

കേന്ദ്ര കഥാപാത്രങ്ങൾ ആയ സായി പല്ലവിയെയും നാനിയെയും കൂടാതെ മഡോണ സെബാസ്റ്റിയൻ, കൃതി ഷെട്ടി, ജിഷു സെൻഗുപ്‌ത, മുരളി ശർമ്മ, രാഹുൽ രവീന്ദ്രൻ തുടങ്ങിയ താരങ്ങളും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. ഈച്ച എന്ന ചിത്രത്തിലൂടെ നാനി എന്ന നടനെ മലയാളികൾക്കും ഏറെ സുപരിചിതനായ നടനാണ്. ഈ ചിത്രം തെലുങ്ക് കൂടാതെ മലയാളം, തമിഴ്, കന്നഡ ഭാഷകളിൽ ഡബ് ചെയ്ത ഒരേ സമയത്ത് തന്നെ ഇറങ്ങുകയും ചെയ്യും എന്നാണ് അറിയാൻ കഴിഞ്ഞത്. ഈ ചിത്രത്തിന്റെ മലയാളം ടീസറും പുറത്തിറങ്ങിയിട്ടുണ്ട്.

Categories