ഫിറ്റ്നസ് രഹസ്യം പങ്കുവച്ച് നടി ഭാവന; ട്രൈനർക്കൊപ്പം ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന താരത്തിന്റെ വീഡിയോ…

സിനിമ താരങ്ങൾ ഏവരും പ്രത്യേക ശ്രദ്ധ ചെലുത്തുന്ന കാര്യമാണ് ഫിറ്റ്നെസ് എന്നത് . അഭിനയ ജീവിതത്തിൽ അഭിനയത്തിന് നൽകുന്ന അതേ പ്രാധാന്യത്തിൽ കാത്തുസൂക്ഷിക്കേണ്ട ഒന്നു തന്നെയാണ് അവരുടെ ഫിറ്റ്‌നെസ്സ് എന്നുള്ളത്. മുഖ സൗന്ദര്യം പോലെ തങ്ങളുടെ ശരീര സൗന്ദര്യവും വർദ്ധിപ്പിക്കാൻ വേണ്ടിയാണ് താരങ്ങൾ ഏറെ കഷ്ട്ടപെടുന്നത്. ഒട്ടുമിക്ക സിനിമാ താരങ്ങളും ശരീര സൗന്ദര്യം എന്ന കാര്യത്തിൽ വലിയ വെല്ലു വിളി തന്നെയാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. ബോളിവുഡിലെ താരങ്ങൾ എല്ലാവരും തന്നെ ഇത്തരം കാര്യങ്ങളിൽ പണ്ടു മുതലേ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. അതുപോലെ തന്നെ ഇപ്പോൾ മലയാള ചലച്ചിത്ര ലോകത്തെ നടി നടന്മാരും തങ്ങളുടെ ഫിറ്റ്നെസ് കാര്യങ്ങളിൽ ഏറെ ശ്രദ്ധ നൽകുവാൻ ആരംഭിച്ചിട്ടുണ്ട്.

പണ്ടും നായന്മാർ ജിമ്മിൽ പോയി ശരീരസൗന്ദര്യം ശ്രദ്ധിച്ചിരുന്നു. എന്നാൽ ഇപ്പോൾ നായികമാരും ശരീര സൗന്ദര്യം നിലനിർത്താൻ ജിമ്മിൽ ഒക്കെ പോയി തുടങ്ങിയിരിക്കുകയാണ്. ഇപ്പോൾ പല തവണയായി ഒട്ടേറെ നായികമാർ തങ്ങൾ ചെയ്യുന്ന വർക്ക്‌ ഔട്ട്‌ വിഡിയോസ് എല്ലാം സമൂഹ മാധ്യമങ്ങളിൽ ആരാധകർക്കായി പങ്കുവയ്ക്കുന്നുണ്ട്.

20 വർഷത്തിലേറെയായി അഭിനയ രംഗത്ത് സജീവമായി തുടരുന്ന ചുരുക്കം ചില നായികമാരിൽ ഒരാളാണ് നടി ഭാവന. യുവ താരനിര അണിനിരന്ന നമ്മൾ എന്ന ചിത്രത്തിലൂടെയാണ് ഭാവന എന്ന അഭിനേത്രി മലയാള സിനിമാ രംഗത്തേയ്ക്ക് കടന്നു വരുന്നത് . പിന്നീട് ഒട്ടേറെ മികച്ച കഥാപാത്രങ്ങൾ മലയാള സിനിമയിൽ നിന്നും താരത്തിനെ തേടി എത്തി. എന്നാൽ മലയാളത്തിൽ മാത്രം ആയിരുന്നില്ല താരം തന്റെ അഭിനയ മികവ് പ്രകടിപ്പിച്ചത്. തമിഴ് , തെലുങ്ക്, കന്നട എന്നീ ഭാഷാ ചിത്രങ്ങളിലും താരത്തിന് ശോഭിക്കാൻ സാധിച്ചു.
ചെറുപ്രായത്തിൽ സിനിമ മേഖലയിൽ എത്തിപ്പെട്ട ഭാവനയേക്കാളും കൂടുതൽ സൗന്ദര്യത്തിലാണ് താരം ഇപ്പോഴുള്ളത് . പൊതുവെ വർക്ക്‌ ഔട്ട്‌ ഒന്നും അധികം ചെയ്യുന്ന കൂട്ടത്തിൽ അല്ലായിരുന്നു നടി ഭാവന. എന്നാൽ ഇപ്പോൾ താരം വർക്ക്‌ ഔട്ട്‌ കൂടെ ആയപ്പോൾ കാണുവാൻ വളരെ സുന്ദരിയായി മാറിയിരിക്കുന്നു എന്നത് എടുത്തു പറയേണ്ട ഒന്നു തന്നെയാണ്. പക്ഷേ വർക്ക് ഔട്ടിൽ ഒന്നും ശ്രദ്ധിച്ചില്ലെങ്കിൽ പോലും താരത്തെ കാണാൻ നല്ല സുന്ദരിയാണ് എന്നാണ് പല ആരാധകരുടേയും അഭിപ്രായം . ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത് താരം ജിമ്മിൽ വർക്ക്‌ ഔട്ട്‌ ചെയ്യുന്ന വീഡിയോ ആണ് .

ജിം ട്രൈനറെ മെൻഷൻ ചെയ്തു കൊണ്ട് നടി ഭാവന പ്രേക്ഷകർക്കായി പങ്കുവച്ചിരിക്കുന്ന പോസ്റ്റ്‌ ഇങ്ങനെയാണ് “നിങ്ങൾ ആഗ്രഹിക്കുന്നത് നിങ്ങൾക്ക് ലഭിക്കുന്നില്ല നിങ്ങൾ ചെയ്യുന്നത് നിങ്ങൾക്ക്‌ ലഭിക്കും. എന്നെ എന്റെ പരിധിയിലേക്ക് തള്ളി വിട്ടതിനു നന്ദി “. പോസ്റ്റിനോടൊപ്പം താരം തന്റെ ട്രൈനറുടെ കൂടെ വർക്ക് ഔട്ട് ചെയ്യുന്ന വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട് . അഭിനേത്രികളും താരത്തിന്റെ സുഹൃത്തുക്കളുമായ ശില്പ ബാല, ഷഫ്‌ന നിസാം, തുടങ്ങിയവർ താരത്തിന്റെ വിഡിയോക്ക് താഴെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ സജീവമല്ലാത്ത താരങ്ങൾ വിരളമാണ്. ഭാവനയും ഏറെ സജീവമായ താരമാണ്. തന്റെ പുത്തൽ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസും മറ്റ് താരങ്ങളെപ്പോലെ ഭാവനയും സോഷ്യൽ മീഡിയയിൽ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. വളരെ പെട്ടെന്നുതന്നെ എല്ലാം വൈറലായി മാറുന്നുമുണ്ട്.

Scroll to Top