ജീവ നായകനായി എത്തുന്ന ചിത്രത്തിലെ കിടിലൻ വീഡിയോ സോങ്ങ് കാണാം..

Posted by

ജീവ നായകനായി എത്തിയ ഒരു കോമഡി, റൊമാന്റിക് ചിത്രമായിരുന്നു വരലരു മുക്കിയം. ഈ ചിത്രത്തിലെ മല്ലു ഗേൾ എന്ന ഗാനത്തിന്റെ ലെറിക്കൽ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. നടി കാശ്മീര പരദേശി ആണ് ചിത്രത്തിൽ നായികയായി എത്തിയത്. ഈ ലെറിക്കൽ വീഡിയോയിലും ജീവ- കാശ്മീര താരജോടികളെയാണ് കാണാൻ സാധിക്കുന്നത്. ഇരുവരുടേയും സ്റ്റിൽസും കിടിലൻ നൃത്ത ചുവടുകളും ഒപ്പം ഗാനത്തിന്റെ മേക്കിങ് രംഗങ്ങളും ഉൾപ്പെടുത്തി കൊണ്ടുള്ള ഒരു ലെറിക്കൽ വീഡിയോ ഗാനമാണ് ഇത്.

ജീവയുടെ അത്യുഗ്രൻ ഡാൻസ് പെർഫോമൻസ് ഏറെ ശ്രദ്ധ നേടുന്നുണ്ട്. ബ്രിദ്ധ മാസ്റ്റർ ആണ് ഡാൻസ് കൊറിയോഗ്രാഫർ . കർക്കി വരികൾ രചിച്ച ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ഷാൻ റഹ്മാൻ ആണ്. ആതിര എ നായർ , സംഗീത സംവിധായകൻ ഷാൻ റഹ്മാൻ എന്നിവർ ചേർന്നാണ് ഈ ഗാനം ആലവിളിരിക്കുന്നത്.

ജീവ, കാശ്മീര പരദേശി എന്നിവരെ കൂടാതെ പ്രഗ്യ നഗ്ര, ഗണേഷ്, കെ.എസ് രവികുമാർ , മൊട്ട രാജേന്ദ്രൻ , സാറ ശരണ്യ, സിദ്ദിഖ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. നവാഗതനായ സന്തോഷ് രാജൻ ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരി ആണ് ഈ ചിത്രം നിർച്ചിച്ചത്. ശക്തി ശരവണൻ ആണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. ഇദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നതും. എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ശ്രീകാന്ത് എൻ.ബി ആണ്.

Categories