ജോജു ജോർജ് നായകനായി എത്തുന്ന ലാൽ ജോസ് ചിത്രം സോളമൻ്റെ തേനീച്ചകൾ.. ക്യാരക്ടർ ടീസർ കാണാം..

ജോജു ജോർജ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സോളമന്റെ തേനീച്ചകൾ . ലാൽ ജോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഒരു ക്യാരക്ടർ ടീസർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രത്തിൽ സോളമൻ എന്ന കഥാപാത്രമായി വേഷമിടുന്നത് ജോജു ജോർജ് ആണ്. സോളമന്റെ കഥാപാത്രത്തെ കുറിച്ചുള്ള ഒരു ടീസറാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.

ഒരു റൊമാന്റിക് ത്രില്ലർ ചിത്രമായ സോളമന്റെ തേനീച്ചകളിൽ വളരെ ശക്തമായ ഒരു കഥാപാത്രമായാണ് ജോജു എത്തുന്നതെന്ന് ഈ ടീസറിൽ നിന്നും വ്യക്തമാണ്. ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററും ഈ അടുത്ത് റിലീസ് ചെയ്തിരുന്നു. ആഗസ്റ്റ് 18 ന് ആണ് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്. തിയറ്ററുകളിൽ വീണ്ടുമൊരു ലാൽ ജോസ് മാജിക് കാണാം എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.

ജോജു ജോർജിനെ കൂടാതെ വിൻസി അലോഷ്യസ് , ജോണി അന്തോണി , ശംഭു മേനോൻ , ആഡിസ് ആന്റണി, ദർശന എസ് നായർ , മണികണ്ഠൻ, ഷാജു ശ്രീധർ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട് . പി.ജി പ്രഗീഷ് ആണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. വിനായക് ശശികുമാർ , വയലാർ ശരത്ചന്ദ്ര വർമ്മ എന്നിവർ വരികൾ രചിച്ച ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത് വിദ്യാസാഗർ ആണ്. എൽ ജെ ഫിലിംസ് ആണ് ചിത്രം നിർമ്മിക്കുന്നത്. അജ്മൽ സാബു ആണ് ചിത്രത്തിന്റെ ക്യാമറമാൻ . എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് രഞ്ജൻ എബ്രഹാം ആണ്.

Scroll to Top