പ്രേക്ഷക ശ്രദ്ധ നേടി പാപ്പൻ ലെ.. മനോഹര ഗാനം കാണാം..

സുരേഷ് ഗോപിയെ നായകനാക്കി സംവിധായകൻ ജോഷി അണിയിച്ചൊരുക്കുന്ന പുത്തൻ ചിത്രമാണ് പാപ്പൻ. ജൂലൈ 29 ന് റിലീസിന് തയ്യാറെടുക്കുന്ന ഈ ചിത്രത്തിലെ ഒരു ഗാനം ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. നീയിന്നൊരാളിൽ എന്ന വരികളോടെ തുടങ്ങുന്ന മനോഹര ഗാനത്തിന്റെ ലെറിക്കൽ വീഡിയോ ആണ് സൈന മ്യൂസിക് യൂടുബ് ചാനലിലൂടെ പുറത്തുവന്നിരിക്കുന്നത് .

ഈ ലെറിക്കൽ വീഡിയോയിൽ നടൻ സുരേഷ് ഗോപിയുടെയും നായിക നൈല ഉഷയുടേയും സ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഗാനത്തെ പ്രശംസിച്ച് കൊണ്ട് നിരവധി പ്രേക്ഷകരാണ് വീഡിയോയ്ക്ക് താഴെ കമന്റുകൾ നൽകിയിട്ടുള്ളത്. ജ്യോതിഷ് ടി കാശി വരികൾ രചിച്ച ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ജേക്സ് ബിജോയും ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസും ചേർന്നാണ്.

ആർ.ജെ ഷാൻ രചന നിർവഹിച്ച പാപ്പൻ ഒരു ക്രൈം ത്രില്ലർ ഡ്രാമ ചിത്രമാണ്. ക്രൈം ബ്രാഞ്ചിൽ നിന്ന് വിരമിച്ച ഒരു ഉദ്യോഗസ്ഥൻ ഏറെ നാളായി നീണ്ടു നിൽക്കുന്ന ഒരു കേസ് അന്വേഷണത്തിന് വീണ്ടും ജോലിയിലേക്ക് തിരിച്ചെത്തുകയാണ്. എബ്രഹാം മാത്യു മാത്തൻ എന്ന ഈ ഉദ്യോഗസ്ഥനായി എത്തുന്നത് നടൻ സുരേഷ് ഗോപിയാണ്. ഗോകുൽ സുരേഷ് , നീത പിള്ള , ആശ ശരത്ത്, കനിഹ, വിജയരാഘവൻ , ഷമ്മി തിലകൻ , ജനാർദ്ദനൻ , രാഹുൽ മാധവ് , ചന്ദു നാഥ് , മാല പാർവതി, ശ്രീജിത്ത് രവി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ശ്രീ ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചാപ്പിളളി , റാഫി മധീര എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. അജയ് ഡേവിഡ് കച്ചാപ്പിള്ളി ക്യാമറ കൈകാര്യം ചെയ്യുന്ന ഇന ചിത്രത്തിന്റെ എഡിറ്റർ ശ്യാം ശശിധരൻ ആണ്.

Scroll to Top