തീയറ്ററിൽ വൻ വിജയമായി മുന്നേറുന്ന കടുവ.. വീഡിയോ സോങ്ങ് കാണാം..

Posted by

തിയറ്ററുകളിൽ വേട്ട തുടർന്നു കൊണ്ടിരിക്കുന്ന ബ്ലോക്ക് ബസ്റ്റർ ചിത്രമാണ് ഷാജി കൈലാസ് – പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങിയ കടുവ. ബോക്സ് ഓഫീസിൽ ഗംഭീരവിജയമാണ് കാഴ്ച വച്ച് മുന്നേറുകയാണ് ഈ ബിഗ് ബഡ്ജറ്റ് മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രം . ചിത്രത്തിന്റെ വിജയത്തെ തുടർന്ന് ഒരു സക്സസ് ടീസർ ഈ അടുത്ത് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരിന്നു. ഇപ്പോഴിതാ അതിന് തൊട്ട് പിന്നാലെ ആയി ചിത്രത്തിലെ ഒരു മനോഹര ഗാനവും റിലീസ് ചെയ്തിരിക്കുകയാണ് .

കുടമാറ്റം പള്ളി എന്ന ഗാനത്തിന്റെ വീഡിയോ ആണ് മാജിക് ഫ്രെയിംസ് മ്യൂസിക് എന്ന യൂടൂബ് ചാനലിലൂടെ ഇപ്പോൾ പുറത്തുവിട്ടത്. ആക്ഷൻ രംഗങ്ങളിൽ നിറഞ്ഞ് നിന്ന നായകൻ കടുവാക്കുന്നേൽ കുര്യാച്ചന്റെ മറ്റൊരു മുഖമാണ് ഈ ഗാന രംഗത്തിൽ കാണാൻ സാധിച്ചത്. കുടുംബത്തോടൊപ്പം വളരെ സ്നേഹത്തിൽ കഴിയുന്ന ഒരു നായകനെയാണ് ഈ ഗാനത്തിൽ ചിത്രീകരിച്ചിരിക്കുന്നത് . പൃഥ്വിരാജിന്റെ ഭാര്യയായി നടി സംയുക്ത മേനോനും വൃദ്ധി വിശാൽ , റഹ്മത്ത് , ആരിഷ് അനൂപ് എന്നിവർ മക്കളായും വേഷമിടുന്നു. ഇവരെയെല്ലാം ആണ് ഈ ഗാന രംഗത്ത് ഉൾപ്പെടുത്തിയിരിക്കുന്നത്. സന്തോഷ് വർമ്മ രചന നിർവഹിച്ച ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് ജേക്സ് ബിജോയി ആണ് . വിജയ് യേശുദാസ് , ശ്വേത അശോക്, സച്ചിൻ രാജ് എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

വിവേക് ഒബ്റോയ് , അർജുൻ അശോകൻ, പ്രിയങ്ക , മീനാക്ഷി, സച്ചിൻ കടേക്കർ , രാഹുൽ മാധവ്, സിദ്ദിഖ്, അജു വർഗീസ്,സീമ, സുദേവ് നായർ,വിജയ രാഘവൻ, ദിലീഷ് പോത്തൻ, സായി കുമാർ, കലാഭവൻ ഷാജോൺ, ജനാർദ്ദനൻ, ഇന്നസെന്റ്, റീന മാത്യൂസ്, ജൈസ് ജോസ്, കൊച്ചു പ്രേമൻ, അബു സലിം , അലൻസിയർ , ബൈജു എന്നിവരും ശ്രദ്ധേയ വേഷങ്ങളിൽ ഈ ചിത്രത്തിൽ എത്തുന്നുണ്ട്.

Categories