ഈ കല്യാണം എന്നുണ്ടലോ പ്രകൃതി വിരുതമായിട്ടുള്ള ഏർപ്പട..! ശ്രദ്ധ നേടി പത്മ ട്രൈലർ.. കാണാം..

Posted by

നടൻ അനൂപ് മേനോൻ രചനയും സംവിധാനവും നിർവഹിക്കുന്ന പുത്തൻ ചിത്രമാണ് പത്മ. അദ്ദേഹം തന്നെ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രത്തിൽ നായികയായി എത്തുന്നത് നടി സുരഭി ലക്ഷ്മിയാണ് . ഒരു കുടുംബിനിയുടെ കഥ പറയുന്ന ചിത്രമാണ് പത്മ. പത്മ എന്ന കഥാപാത്രത്തെയാണ് സുരഭി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. രസകരമായ നിമിഷങ്ങളിലൂടെ ആരംഭിക്കുന്ന ഈ ട്രൈലർ വൈകാരിക മുഹൂർത്തങ്ങൾക്കും സാക്ഷ്യം വഹിക്കുന്നു. പത്മ എന്ന കുടുംബിനിയുടെ കഥ പറയുന്ന ഈ ചിത്രത്തിന് പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുകയാണ്.

സുരഭി ലക്ഷ്മി, അനൂപ് മേനോൻ എന്നിവരെ കൂടാതെ മാല പാർവ്വതി, ശങ്കർ രാമകൃഷ്ണൻ , ശ്രുതി രജനികാന്ത് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. നിജോയ് വർഗ്ഗീസ് ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത്. മാധവൻ തമ്പി ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് സിയാൻ ശ്രീകാന്ത് ആണ്.

അനൂപ് മേനോന്റെ സംവിധാന മികവിൽ ഒരുങ്ങുന്ന ഈ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. പ്രേക്ഷകർ ഏവരും ചിത്രത്തിന് ആശംസകൾ അറിയിച്ചിരിക്കുകയാണ് . ഈ അടുത്ത് റിലീസ് ചെയ്ത സി.ബി.ഐ 5 ദി ബ്രെയിൻ , 21 ഗ്രാംസ് എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങളിൽ അനൂപ് മേനോൻ എത്തിയിരുന്നു . സി.ബി.ഐ 5 ദി ബ്രെയിനിൽ മികച്ച വില്ലനായി വേഷമിട്ടപ്പോൾ 21 ഗ്രാംസിൽ അതിഗംഭീര നായകവേഷം ചെയ്തു. ഇവയിൽ നിന്നെല്ലാം ഏറെ വ്യത്യസ്തമായ ഒരു വേഷമായാണ് അദ്ദേഹം പദ്മയിൽ എത്തുന്നതെന്ന് പ്രതീക്ഷിക്കുന്നു. ഏതായാലും സുരഭി ലക്ഷ്മി – അനൂപ് മേനോൻ കോമ്പോയ്ക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ .

Categories