ധനുഷ് അഭിനയിക്കുന്ന ഹോളിവുഡ് ചിത്രം ദി ഗ്രേ മാൻ..! ധനുഷിൻ്റെ കിടിലൻ ഫൈറ്റ് സീൻ കാണാം..

Posted by

തമിഴിലെ സൂപ്പർ താരം ധനുഷ് വേഷമിടുന്ന പുത്തൻ ഹോളിവുഡ് ചിത്രമാണ് ദി ഗ്രേ മാൻ. ജൂലൈ 22 ന് ഒറ്റിറ്റി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ളിക്സിൽ ആണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്. റൂസോ സഹോദരന്മാ൪ എന്നറിയപ്പെടുന്ന, സൂപ്പർ ഹിറ്റ് ഹോളിവുഡ്‌ ചിത്രങ്ങളുടെ സംവിധായകരായ, ആന്റണി, ജോ റൂസോ എന്നിവർ ചേർന്നാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഈ മെഗാ ബഡ്ജറ്റ് ആക്ഷൻ ചിത്രം മാ൪ക്ക് ഗ്രീനിയുടെ ” ദ ഗ്രേ മാ൯ ” എന്ന പുസ്തക പരമ്പരയെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ രചിച്ചത് സ്റ്റീഫ൯ മക്ഫീലി, ജോ റൂസോ, ക്രിസ്റ്റഫ൪ മാ൪ക്കസ് എന്നിവ൪ ചേ൪ന്നാണ്.

ധനുഷിനെ കൂടാതെ ഈ ചിത്രത്തിൽ ഹോളിവുഡ് സൂപ്പർ താരങ്ങളായ ക്രിസ് ഇവാ൯സ്, റയാ൯ ഗോസ്ലിംഗ്, അന്ന ഡി അ൪മാസ് എന്നിവരും വാഗ്നെ൪ മൗറ, ബില്ലി ബോബ് തോൺടൺ, ജെസീക്ക ഹെ൯വിക്ക്, ആൽഫ്രെ വൂഡാ൪ഡ്, റെഗെ ജീ൯ പേജ്, ജൂലിയ ബട്ടേഴ്സ്, സ്കോട്ട് ഹേസ്, എമി ഇക്വാക്ക൪ എന്നിവരും ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. ഇപ്പോഴിതാ നെറ്റ്ഫ്ലിക്സിൽ ഈ ചിത്രത്തിലെ ഒരു കിടിലൻ സംഘട്ടന രംഗം പുറത്ത് വിട്ടിരിക്കുകയാണ്.

ഈ രംഗത്തിന്റെ റയാ൯ ഗോസ്ലിംഗ്, അന്ന ഡി അ൪മാസ് എന്നിവരുമായി ധനുഷ് നടത്തുന്ന കിടിലൻ സംഘട്ടനമാണ് കാണാൻ സാധിക്കുന്നത്. ധനുഷ് ഈ സംഘട്ടന രംഗത്തിൽ അതിഗംഭീരമായാണ് പെർഫോം ചെയ്തിരിക്കുന്നത്. ദ ഗ്രേ മാന്റെ പ്രീമിയറിനായി മുംബൈയിൽ ജൂലൈ 20 ന് നടക്കുന്ന ചടങ്ങിൽ ഇന്ത്യയിലേക്ക് ചിത്രത്തിന്റെ സംവിധായകരായ റൂസോ സഹോദരന്മാർ എത്തുന്നുണ്ട്. റൂസോ സഹോദരന്മാർ ഇതേ കുറിച്ച് പറയുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുകയാണ്. തങ്ങളുടെ സുഹൃത്ത് ധനുഷിനെ കാണാനായും ചിത്രത്തിന്റെ പ്രചാരണത്തിനായും, ഇന്ത്യയിലേക്ക് എത്തുന്നതിൽ വലിയ സന്തോഷമുണ്ടെന്നാണ് ഈ വീഡിയോയിൽ അവർ പറയുന്നത്. ഇതിനു മുൻപ്, ഹോളിവുഡ് ചിത്രമായ ദി എക്സ്ട്രാ ഓർഡിനറി ജേർണി ഓഫ് ദി ഫകീറിലും ധനുഷ് അഭിനയിച്ചിരുന്നു. ആ ചിത്രം പ്രദർശനത്തിന് എത്തിയത് 2018 ലാണ് .

Categories