ഈ സ്ത്രീധനംന്ന് പാറഞ്ഞാൽ.. അതൊരു തീ പോലെയാ..! ശ്രദ്ധ നേടി വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം “കുറി” ട്രൈലർ..

Posted by

വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി കെ.ആർ പ്രവീൺ ഒരുക്കുന്ന ഒരു ഫാമിലി ചിത്രമാണ് കുറി. ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. സത്യം വീഡിയോസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് കുറി എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. ചിത്രത്തിൽ ഒരു പോലീസ് കഥാപാത്രത്തെയാണ് വിഷ്ണു അവതരിപ്പിക്കുന്നത് .

പാസ്പ്പോർട്ട് വെരിഫിക്കേഷന് ഒരു വീട്ടിൽ എത്തുന്ന പോലീസുകാരൻ ആ വീട്ടിൽ അരങ്ങേറുന്ന അപകടം മനസ്സിലാക്കുകയും തുടർന്നുള്ള സംഭവങ്ങളും ആണ് ട്രൈലറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മൊത്തത്തിൽ ഒരു ദുരൂഹത നിലനിർത്തി കൊണ്ടാണ് ഈ ട്രൈലർ പുറത്തുവിട്ടിരിക്കുന്നത് . പ്രേക്ഷകർ ആകാംഷയോടെ ചിത്രത്തിനായി കാത്തിരിക്കുന്നു എന്നാണ് വീഡിയോയ്ക്ക് താഴെ കമന്റുകൾ നൽകിയിട്ടുള്ളത്.

വിഷ്ണു ഉണ്ണികൃഷ്ണനെ കൂടാതെ അതിഥി രവി , സുരഭി ലക്ഷ്മി, വിഷ്ണു ഗോവിന്ദ്, വിനോദ് തോമസ് സാഗർ സൂര്യ, അവർത്തന കുഞ്ചു എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സംവിധായകൻ കെ.ആർ പ്രവീൺ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവച്ചിരിക്കുന്നത്. ബി കെ ഹരി നാരായണൻ വരികൾ രചിച്ച ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയിട്ടുള്ളത വിനു തോമസ് ആണ് .

കോക്കേഴ്സ് മീഡിയ എന്റർടൈൻമെന്റ് അവതരിപ്പിക്കുന്ന ജനിത്രം നിമ്മിക്കുന്നതും കോക്കേഴ്സ് മീഡിയ എന്റർടൈൻമെന്റ് ആണ്. സന്തോഷ് സി പിള്ളൈ ആണ് ചിത്രത്തിന്റെ ക്യാമറമാൻ . എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് റഷിൻ അഹമ്മദ് ആണ്.

Categories