കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ചിത്രം “ന്നാ താൻ കേസ് കൊട്” കിടിലൻ ടീസർ കാണാം..

ആൻഡ്രോയിഡ് കുഞ്ഞപ്പൻ , കനകം കാമിനി കലഹം തുടങ്ങി ശ്രദ്ധേയ ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ഒരുക്കുന്ന പുതിയ ചിത്രമാണ് “ന്നാ താൻ കേസ് കൊട് ” . കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ഒരു മിനുട്ടിലധികം ദൈർഘ്യമുള്ള ഈ ടീസറിൽ ചാക്കോച്ചന്റെ വ്യത്യസ്തമായ ഒരു ലുക്കാണ് ഇതിൽ കാണാൻ സാധിക്കുന്നത്.

രൂപത്തിലും സംസാരത്തിലും ഏറെ വ്യത്യസ്തം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതുവരെ കാണാത്ത ഒരു ഗെറ്റപ്പിൽ ചാക്കോച്ചനെ കാണുന്ന ഒരു ആകാംക്ഷയും പ്രേക്ഷകരിൽ ഉണ്ട്. ഏതായാലും ചിത്രത്തിന്റെ ടീസറും ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിയാണ്.

തമിഴ് താരം ഗായത്രി ശങ്കർ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. താരത്തിന്റെ ആദ്യ മലയാള ചിത്രം കൂടിയാണിത്. സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്. സന്തോഷ് ടി കുരുവിള നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ സഹ നിർമ്മാതക്കളാണ് നായകൻ കുഞ്ചാക്കോ ബോബനും ഷെറിൻ റേച്ചൽ സന്തോഷും . ഡൗൻ വിൻസെന്റ് ആണ് ചിത്രത്തിലെ സംഗീതം ഒരുക്കിയിട്ടുള്ളത്. രാകേഷ് ഹരിദാസ് ആണ് ചിത്രത്തിന്റെ ഛായഗ്രാഹകൻ . മനോജ് കണ്ണോത്ത് ആണ് എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് .

Scroll to Top