പൃഥ്വിരാജിൻ്റെ കടുവലിയെ “പാല പള്ളി”.. കിടിലൻ പ്രോമോ വീഡിയോ സോങ്ങ് കാണാം..

സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാൻ പൃഥ്വിരാജ് ചിത്രം കടുവയിലെ പ്രെമോ ഗാനം. ഷാജി കൈലാസ് ഒരുക്കുന്ന ഈ ചിത്രത്തിലെ പാല പള്ളി എന്ന വരികളോടെ തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത് . പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുകയും പാട്ടിനൊപ്പം ചുവടു വയ്ക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒരു കിടിലൻ മാസ്സ് ഗാനമാണ് ഈ പ്രെമോ സോങ്ങ് .


പൃഥ്വിരാജിന്റെ അത്യുഗ്രൻ ആക്ഷൻ സീനുകളും തകർപ്പൻ സ്റ്റിൽസും ഉൾക്കൊളിച്ചാണ് ഈ ഗാനം പുറത്തു വിട്ടിരിക്കുന്നത്. വില്ലൻ വേഷം ചെയ്യുന്ന നടൻ വിവേക് ഒബ്‌റോയും ഈ ഗാനരംഗത്തിൽ ഉണ്ട്. സന്തോഷ് വർമ്മ , ശ്രീഹരി തറയിൽ എന്നിവർ ചേർന്ന് വരികൾ രചിച്ച ഈ ഗാനം ജേക്സ് ബിജോയ് ആണ് ഒരുക്കിയിരിക്കുന്നത്. അതുൽ നറുകറയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

ജൂലൈ 7 ന് പ്രദർശനത്തിന് എത്തുന്ന ഈ ചിത്രത്തിൽ നടി സംയുക്ത മേനോനാണ് നായിക വേഷം ചെയ്യുന്നത്. കൂടാതെ സുദേവ് നായർ,വിജയ രാഘവൻ, സിദ്ദിഖ്, അജു വർഗീസ്, ദിലീഷ് പോത്തൻ, സായി കുമാർ, സീമ,കലാഭവൻ ഷാജോൺ, മീനാക്ഷി, വൃദ്ധി വിശാൽ, അർജുൻ അശോകൻ, ജനാർദ്ദനൻ, പ്രിയങ്ക നായർ, ജൈസ് ജോസ്, കൊച്ചു പ്രേമൻ, രാഹുൽ മാധവ്, റീന മാത്യൂസ്, സച്ചിൻ കടേക്കർ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്ന് ഒരുക്കുന്ന ഈ ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറിൽ ആണ് അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിന്റെ രചന ജിനു വി എബ്രഹാം ആണ് നിർവഹിച്ചത്. ഇപ്പോൾ പുറത്തിറങ്ങിയ പ്രെമോ ഗാനം ടീസറിനേയും ട്രൈലറിനേയും കടത്തി വെട്ടി മുന്നേറുകയാണ്. പ്രേക്ഷകർ ആകാംഷയോടെ ചിത്രത്തിനായി കാത്തിരിക്കുകയാണ്.

Scroll to Top