ആരാധകർ ഏറ്റെടുത്ത് നിവിൻ പോളി – ആസിഫ് അലി ചിത്രം മഹാവീര്യർ ട്രൈലർ കാണാം..

നിവിൻ പോളി – ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈൻ ഒരുക്കുന്ന പുത്തൻ ചിത്രമാണ് മഹാവീര്യർ . ജൂലൈ 21 ന് ആഗോള തലത്തിൽ റിലീസിന് ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ്. പുറത്തിറങ്ങി മണിക്കൂറുകൾ തികയും മുൻപേ ലക്ഷക്കണക്കിന് കാഴ്ചക്കാരെയും സ്വന്തമാക്കി ഈ ട്രൈലർ മുന്നേറുകയാണ് . വ്യത്യസ്തമാർന്ന ലുക്കിൽ എത്തിയ നിവിൻ പോളിയുടേയും ആസിഫ് അലിയുടേയും ഫസ്റ്റ് ലുക്ക് പോസ്റ്റുകൾ ഏറെ ശ്രദ്ധ നേടിയിരിന്നു. ഇപ്പോഴിതാ ഈ ട്രൈലറും പ്രേക്ഷകർക്കിടയിൽ തരംഗം സൃഷ്ടിക്കുകയാണ്.

ഒരു ഫാന്റസി ചിത്രമാണ് മഹാവീര്യർ എന്നതാണ് ട്രൈലറിൽ നിന്നും ലഭിക്കുന്ന സൂചന . ട്രൈം ട്രാവലറും ഫാന്റസിയും പ്രധാന ഘടകങ്ങളായ എത്തുമ്പോൾ നർമ്മ രംഗങ്ങളും വൈകാരിക രംഗങ്ങളും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് ട്രൈലറിൽ നിന്നും മനസ്സിലാക്കാം. പഴയ കാലത്തെ രാജ ഭരണം കാണിക്കുന്നതോടൊപ്പം ഇക്കാലത്തെ കോടതിയും നിയമ വ്യവസ്ഥകളും മറുവശത്ത് തുറന്ന് കാണിക്കുന്നു. പ്രേക്ഷകരെ വലയ്ക്കുന്ന ഒപ്പം പ്രേക്ഷകരിൽ ആകാംഷ ഉളവാക്കുന്ന ഒരു ട്രൈലറാണ് ഇത്.

നിവിൻ പോളി – ആസിഫ് അലി എന്നിവരെ കൂടാതെ സിദ്ദിഖ്, ലാൽ , ലാലു അലക്സ് , ഷാൻവി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. പോളി ജൂനിയർ ഫിലിംസിന്റെ ബാനറിൽ നിവിൻ പോളി , പി.എസ് ഷംനാസ് , എബ്രിഡ് ഷൈൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. എം. മുകുന്ദൻ ആണ് കഥ തയ്യാറാക്കിയത്. ചന്ദ്രു സെൽവരാജ് ആണ് ചിത്രത്തിന്റെ ക്യാമറമാൻ . എഡിറ്റർ മനോജ് . ഇഷാൻ ചാബ്രാ ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയത്.

Scroll to Top