എല്ലാ നയിൻ്റെമക്കളോടും പറഞ്ഞെക്ക് ഞാൻ തിരിച്ചു വന്നുന്ന്.. ആക്ഷൻ ഹീറോ ബാബു ആൻ്റണി ചിത്രം പവർ സ്റ്റാർ.. ട്രൈലർ കാണാം..

മലയാളത്തിന്റെ ആക്ഷൻ ഹീറോ ബാബു ആന്റണിയെ നായനാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രമാണ് പവർസ്റ്റാർ. ഈ ചിത്രത്തിന്റെ പ്രെമോഷണൽ ട്രൈലർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ഏറെ കാലങ്ങൾക്ക് ശേഷമാണ് നായകവേഷത്തിൽ നടൻ ബാബു ആന്റണി സ്ക്രീനിൽ എത്തുന്നത്. ഒരു കംപ്ലീറ്റ് ആക്ഷൻ പാറ്റേണിൽ ഒരുങ്ങുന്ന ഈ ചിത്രം കേരളത്തിലെ മയക്കുമരുന്ന് ബിസിനസ്സുമായി ബന്ധപ്പെട്ടതാണെന്ന് ട്രൈലർ സൂചിപ്പിക്കുന്നു. ബാബു ആന്റണിയ്ക്ക് ഒരു കിടിലൻ മാസ്സ് ഇൻട്രോ ഒരുക്കിയാണ് ഈ ട്രൈലർ എത്തിയിരിക്കുന്നത്. നടൻ അബു സലീമും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.

സംവിധായകൻ ഒമർ ലുലു ആദ്യമായി സംഗീത സംവിധാനം നിർവഹിക്കുന്നു എന്നതും ശ്രദ്ധേയമാണ് . ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത് ഒമർ ലുലു ആണ്. ഡെന്നിസ് ജോസഫ് ആണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സിനു സിദ്ധാർത്ഥ് ആണ്. എഡിറ്റിംഗ് ജോൺ കുട്ടി . കാസ്റ്റിംഗ് ഡയറക്ടർ വൈശാഖ് പി.വി. ദിനേശ് കാശി ആണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.

പഴയ കാല ആക്ഷൻ കിംഗിനെ വീണ്ടും സ്ക്രീനിൽ കാണാൻ സാധിക്കുന്നതിന്റെ ആകാംഷയിലാണ് പ്രേക്ഷകർ . നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകൾ നൽകിയിരിക്കുന്നത്. ബാബു ആന്റണി എന്ന താരത്തിന്റെ ഗംഭീര തിരിച്ചു വരവ് ആകട്ടെ എന്നാണ് പ്രേക്ഷകർ ആശംസിക്കുന്നത് .

Scroll to Top