പ്രേക്ഷകരെ അമ്പരപ്പിച്ച് കൃഷ്ണ ശങ്കർ – ദുർഗ്ഗ കൃഷ്ണ ചിത്രം കുടുക്ക് 2025.. ടീസർ കാണാം..

Posted by

പ്രേക്ഷകരെ അമ്പരിപ്പിച്ചു കൊണ്ട് കുടുക്ക് 2025 എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുകയാണ് . നടൻ കൃഷ്ണ ശങ്കർ , ദുർഗ്ഗ കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. കൃഷ്ണ ശങ്കറിന്റെ വേറിട്ട ഒരു കഥാപാത്രം തന്നെയാണ് ഈ ചിത്രത്തിൽ കാണാൻ സാധിക്കുക. മനുഷ്യന്റെ സ്വകാര്യതയാണ് ചിത്രത്തിന്റെ പ്രമേയം . വരും വർഷങ്ങളിൽ നടക്കുന്ന സംഭവങ്ങൾ എന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് . അതായത് പേര് പോലെ തന്നെ 2025 ലെ കഥയാണ് ചിത്രം പറയുന്നത്.

അള്ള് രാമേന്ദ്രൻ എന്ന ചിത്രം ഒരുക്കിയ ബിലഹരി ആണ് കുടുക്ക് 2025 എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. കൃഷ്ണ ശങ്കർ, ദുർഗ്ഗ കൃഷ്ണ എന്നിവരെ കൂടാതെ അജു വർഗ്ഗീസ് , ഷൈൻ ടോം ചാക്കോ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. നടൻ എസ്.വി കൃഷ്ണ ശങ്കർ , സംവിധായകൻ ബിലഹരി, ദീപ്തി റാം എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. വിക്കി ആണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത് . ഭൂമി , മണികണ്ഠൻ അയ്യപ്പ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. അഭിമന്യു വിശ്വനാഥ് ആണ് ചിത്രത്തിന്റെ ഛായഗ്രാഹകൻ . എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് കിരൺ ദാസ് ആണ്.

ഈ ചിത്രത്തിലെ ഗാനങ്ങൾ നേരത്തെ തന്നെ റിലീസ് ചെയ്തിരുന്നു. ആരാന്റെ കണ്ടത്തില് എന്ന ഗാനം സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയി മാറുകയും ചെയ്തിരുന്നു. ഇപ്പോൾ പുറത്തിറങ്ങിയ ടീസറും പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ് . തിയറ്ററുകളിൽ പ്രേക്ഷകരെ ഇളക്കി മറിക്കാൻ ഈ ചിത്രത്തിന് സാധിക്കട്ടെ എന്നാണ് പല പ്രേക്ഷകരും ആശംസിക്കുന്നത് .

Categories