മേജർ സന്ദീപ് ഉണ്ണകൃഷ്ണൻ്റെ ജീവിത കഥ പറയുന്ന ചിത്രം “മേജർ” ട്രൈലർ കാണാം..

Posted by

മലയാളി എൻ എസ് ജി കമാൻഡോയായിരുന്ന മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ , 2008 ൽ നടന്ന മുംബൈ ഭീകരാക്രമണത്തിൽ ആണ് വീരമൃത്യു വരിച്ചത്. ഇദ്ദേഹത്തിന്റെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് മേജർ. ഈ ചിത്രം നിർമ്മിക്കുന്നത് തെലുങ്കു സൂപ്പർ താരം മഹേഷ് ബാബുവിന്റെ നിർമ്മാണ കമ്പനിയായ ജി മഹേഷ് ബാബു എന്റർടൈൻമെൻറ്സും സോണി പിക്ചേഴ്സും ചേർന്നാണ്. ആദി വിശേഷാണ് ഈ ചിത്രത്തിൽ സന്ദീപ് ഉണ്ണിക്കൃഷ്ണനായി വേഷമിടുന്നത് . ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ട്രൈലെർ പുറത്തുവിട്ടിരിക്കുകയാണ്. ഈ ട്രയ്ലർ റിലീസ് ചെയ്തത് മലയാളത്തിന്റെ യുവ താരം പൃഥ്വിരാജ് സുകുമാരൻ , ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ, തെലുങ്കു സൂപ്പർ സ്റ്റാർ മഹേഷ് ബാബു, എന്നിവരാണ്.


നേരത്തെ തന്നെ റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ ടീസർ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. ഈ ചിത്രം ആഗോള റിലീസായെത്തുന്നത് ജൂൺ മൂന്നിനാണ്. ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സൂപ്പർ ഹിറ്റ് ചിത്രമായ ഗൂഡാചാരി എന്ന സ്പൈ ത്രില്ലെർ ഒരുക്കിയ സാഷി കിരൺ ആണ് . ആദി വിശേശ് തിരക്കഥ രചിച്ച ഈ ചിത്രം ഹിന്ദി, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലും പുറത്തിറങ്ങും. ശോഭിത ദുലിപാല, സായ് മഞ്ജരേക്കർ, പ്രകാശ് രാജ്, രേവതി, മുരളി ശർമ്മ, എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. വംശി പച്ചിപ്പുല്സു ആണ് ചിത്രത്തിന്റെ ക്യാമറമാൻ. ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ശ്രീ ചരൻ പകാല ആണ്. വിനയ് കുമാർ, കോടറ്റി പവൻ കല്യാൺ എന്നിവരാണ് എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത്. എൻ എസ് ജി കമാൻഡോ സംഘത്തിന്റെ തലവൻ ആയിരുന്ന മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ വീരമൃത്യു വരിച്ചത് മുംബൈ താജ് ഹോട്ടലിൽ വെച്ച് ഭീകരരെ നേരിടുമ്പോഴാണ് .

Categories