ആരാധകരെ ആകാംഷയിലാക്കി “പുഴു” പ്രോമോ സീൻ കാണാം..

മെഗാസ്റ്റാർ മമ്മൂട്ടിയും നടി പാര്‍വതി തിരുവോത്തും പ്രധാനവേഷങ്ങളിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമായ പുഴു മെയ് പതിമൂന്നിന് പ്രദർശനത്തിന് എത്താൻ ഒരുങ്ങുകയാണ്. സോണി ലൈവിൽ സ്ട്രീം ചെയ്യുന്ന ഈ ചിത്രം നേരിട്ടുള്ള ഒടിടി റിലീസായെത്തുന്ന മമ്മൂട്ടിയുടെ ആദ്യത്തെ ചിത്രമാണ് . നേരത്തെ തന്നെ റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ പ്രേക്ഷകർക്കായി ഇരുപതു സെക്കന്റ് ദൈർഘ്യമുള്ള ഈ ചിത്രത്തിന്റെ മൂന്നു പ്രോമോ വീഡിയോ കൂടി സോണി ലൈവ് ടീം പുറത്തു വിട്ടിരിക്കുകയാണ്. ഈ പ്രോമോ വീഡിയോകൾ പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന രീതിയിലാണ് ഇവർ ഒരുക്കിയിരിക്കുന്നത്. ഈ വീഡിയോകൾ കാണുന്ന പ്രേക്ഷകരിൽ ഈ ചിത്രം ഒരു ഫാമിലി ത്രില്ലറാണോ , ക്രൈം ത്രില്ലറാണോ, സൈക്കോ ത്രില്ലറാണോയെന്ന ആശയകുഴപ്പം തോന്നിപ്പിക്കും രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ ഇപ്രകാരം പറഞ്ഞിരുന്നു ; ടീസറും ട്രെയ്‌ലറും പല വിധ സൂചനകള്‍ തരുമെന്നും, എന്നാല്‍ പ്രേക്ഷകരെന്തു വിളിക്കുന്നോ അതാണ് പുഴുവെന്ന ചിത്രം.


മമ്മൂട്ടി പുഴുവിനെ കുറിച്ച് പറയുന്നത് , ഇത് ഒരു ക്രൈം ത്രില്ലറായോ, ഫാമിലി ത്രില്ലറായോ, സൈക്കോ ത്രില്ലറായോ പരിഗണിക്കാമെന്നാണ്. ക്രൈം ത്രില്ലറെന്ന സൂചനയായിരിക്കും ടീസറും ട്രെയ്‌ലറും നല്‍കുന്നതെന്നും, എന്നാൽ ഒരു ക്രൈം ത്രില്ലറാണ് ഈ ചിത്രം എന്ന് താൻ കരുതുന്നില്ലെന്നും മമ്മൂട്ടി പറഞ്ഞു. നവാഗതയായ റത്തീന ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഖാലിദ് റഹ്മാൻ ഒരുക്കിയ ഉണ്ട എന്ന ചിത്രത്തിന് ശേഷം ഹര്‍ഷാദ്, ആഷിക് അബു ചിത്രമായ വൈറസിന് ശേഷം ഷറഫു-സുഹാസ് കൂട്ടുകെട്ട് എന്നിവർ ചേർന്നാണ് ഈ ചിത്രം രചിച്ചത്. നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ തുടങ്ങി താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. തേനി ഈശ്വർ ആണ് ചിത്രത്തിന്റെ ക്യാമറമാൻ . ജേക്സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതമൊരുക്കിയത്. എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ദീപു ജോസഫ് ആണ്.

Scroll to Top