രാകുൽ പ്രീത് സിങ് ഗ്ലാമർ വേഷത്തിൽ നിറഞ്ഞാടിയ പുത്തൻ മ്യൂസികൽ ആൽബം മഷൂക്ക..!

സൗത്ത് ഇന്ത്യയിലും ഏറെ ആരാധകരുള്ള ഒരു താരമാണ് പ്രശസ്ത ബോളിവുഡ് നടി രാകുൽ പ്രീത് സിങ് . ബോളിവുഡിലെ സൂപ്പർ താരങ്ങൾക്കൊപ്പം നായികാ വേഷം ചെയ്തു പ്രേക്ഷക ശ്രദ്ധ നേടിയിട്ടുള്ള ഈ നടി തന്റെ അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും ആണ് ഏറെ ആരാധകരെ സ്വന്തമാക്കിയത്. മികച്ച നർത്തകി കൂടിയാണ് രാകുൽ പ്രീത് സിംഗ് . താരത്തിന്റെ ഏറ്റവും പുതിയ മ്യൂസിക് വീഡിയോ ഇപ്പോൾ വലിയ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. ഈ മ്യൂസിക് വീഡിയോ റിലീസ് ചെയ്തത് ഈ കഴിഞ്ഞ ജൂലൈ ഇരുപത്തിയാറിനാണ് .

മഷൂക എന്ന ടൈറ്റിലിൽ നൽകിയാണ് ഈ ഗാനം റിലീസ് ചെയ്തിരിക്കുന്നത്. രാകുൽ പ്രീത് സിംഗിന്റെ ഗ്ലാമർ പ്രദർശനവും നൃത്ത ചുവടുകളുമാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റായി മാറിയിട്ടുള്ളത്. ജസ്റ്റ് മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ ഈ വീഡിയോക്ക് ഒരു കോടിയിലേറെ കാഴ്ചക്കാരെയാണ് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ലഭിച്ചത് .

പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകൻ തനിഷ്‌ക് ബാഗ്ചി ഈണം പകർന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് ദേവ് നേഗി, അസീസ് കൗർ എന്നിവർ ചേർന്നാണ്. വൈറസ് റാപ് മിക്സ് ചെയ്തിരിക്കുന്ന ഈ ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ഉള്ളുമനാട്ടി, യാഷ് നവരെകാർ എന്നിവർ ചേർന്നാണ്. ഈ ഗാനം ഹിന്ദി, തെലുങ്കു, തമിഴ് ഭാഷകളിലും റിലീസ് ചെയ്തിട്ടുണ്ട് എന്ന പ്രത്യേകതയുമുണ്ട്. രാകുൽ പ്രീത് സിങ് തെലുങ്ക്, തമിഴ്, കന്നഡ ഭാഷ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. താരത്തിന്റേതായി ഇനി പുറത്തു വരാനുള്ളത് ഹിന്ദി ചിത്രങ്ങളായ താങ്ക് ഗോഡ്, മിഷൻ സിൻഡ്രേല്ല, ചത്രീവാലി, ഡോക്ടർ ജി എന്നിവയും തമിഴ് ചിത്രമായ അയാളൻ കൂടാതെ തമിഴ്- തെലുങ്ക് ദ്വിഭാഷാ ചിത്രമായ ഒക്ടോബർ 31 ലേഡീസ് നൈറ്റ് എന്ന ചിത്രവുമാണ്.

Scroll to Top