തീയറ്ററിൽ ശ്രദ്ധ നേടിയ മാഹാവീര്യർ..! ചിത്രത്തിലെ ഡിലീറ്റ് സീൻ കാണാം..

എബ്രിഡ് ഷൈൻ – നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ മഹാവീര്യർ എന്ന ചിത്രമാണ് ഇപ്പോൾ ഏവരുടെയും പ്രശംസ നേടിക്കൊണ്ട് തിയറ്ററുകളിൽ പ്രദർശനം തുടരുന്നത്. ചിത്രത്തിന്റെ ക്ളൈമാക്സ് മാറ്റിയ പ്രിന്റുകൾ കുറച്ചു ദിവസങ്ങൾക്കു മുൻപ് തീയേറ്ററുകളിലെത്തുകയും പ്രേക്ഷകർ ഇത് ഇരു കയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു. കുറച്ചു പ്രേക്ഷകർക്കെങ്കിലും ആദ്യത്തെ ക്ളൈമാക്സിൽ ചില ആശയകുഴപ്പം ഉണ്ടായതു കൊണ്ടാണ് പുതിയ ക്ളൈമാക്സ് ചിത്രത്തിൽ ചേർത്തത്.

നിവിൻ പോളി ക്കൊപ്പം നടൻ ആസിഫ് അലിയും ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മലയാള സിനിമാ പ്രേക്ഷകർ ഇതുവരെ കാണാത്ത തരത്തിൽ കഥ പറയുന്ന ചിത്രമാണ് മഹാവീര്യർ . നർമ്മ രംഗങ്ങൾ ചേർത്തൊരുക്കിയ ഈ ചിത്രം ഫാന്റസിയും ടൈം ട്രാവലും ആഴമേറിയ ഒരു പ്രമേയവും ആണ് കൈകാര്യം ചെയ്യുന്നത്. ഒരു കോർട്ട് റൂം ഡ്രാമയായാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. എബ്രിഡ് ഷൈന്‍ രചന നിർവഹിച്ച ഈ ചിത്രം എം മുകുന്ദന്‍റെ കഥയെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഈ ചിത്രത്തിലെ ഒരു ഡിലീറ്റഡ് സീൻ പുറത്തു വിട്ടിരിക്കുകയാണ് .

നിവിൻ പോളി അവതരിപ്പിക്കുന്ന കഥാപാത്രമായ സ്വാമി അപൂര്‍ണാനന്ദൻ , കേസില്‍ കുടുങ്ങുമ്പോള്‍ വക്കീലിന്‍റെ സഹായമില്ലാതെ സ്വന്തമായി വാദിക്കുന്ന രംഗമാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. ഈ സീനിൽ ശ്രീകാന്ത് മുരളി അവതരിപ്പിക്കുന്ന വില്ലേജ് ഓഫീസര്‍ കഥാപാത്രത്തേയും നമ്മുക്ക് കാണാൻ സാധിക്കും. നിവിൻ പോളി, പി എസ് ഷംനാസ് എന്നിവർ ചേർന്ന് നിർമ്മിച്ച മഹാവീര്യർ പോളി ജൂനിയർ പിക്ചർസ്‌, ഇന്ത്യൻ മൂവി മേക്കർസ് എന്നിവയുടെ ബാനറുകളിൽ ആണ് പുറത്തിറങ്ങിയത്.

ഈ ചിത്രത്തിൽ സിദ്ദിഖ്, ഷാൻവി ശ്രീവാസ്തവ, ലാൽ, ലാലു അലക്സ്, വിജയ് മേനോൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, മേജർ രവി, മല്ലിക സുകുമാരൻ, പദ്മരാജ് രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, ഷൈലജ പി അമ്പു, പ്രമോദ് വെളിയനാട് എന്നിവരും വേഷമിട്ടുണ്ട്. ഏതായാലും ഈ ചിത്രത്തിന് വലിയ അഭിനന്ദനമാണ് പ്രേക്ഷകരും നിരൂപകരും സിനിമാ പ്രവർത്തകരും നൽകുന്നത്.

Scroll to Top