കാർത്തി നായകനായി എത്തുന്ന തമിൾ ആക്ഷൻ ചിത്രം വിരുമൻ.. ട്രൈലർ കാണാം..

തമിഴ് താരം കാർത്തി നായകനായി എത്തുന്ന പുത്തൻ ചിത്രമാണ് വിരുമൻ . ഓഗസ്റ്റ് 12 ന് പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ് . പ്രശസ്ത സംവിധായകൻ മുത്തയ്യയും കാർത്തിയും ഒന്നിക്കുന്ന ഈ ചിത്രം ഒരു ഗ്രാമീണ പശ്ചാത്തലത്തിൽ ആണ് ഒരുക്കിയിരിക്കുന്നത്. കുടുംബ ബന്ധങ്ങൾക്കും സ്നേഹത്തിനും മുൻതൂക്കം നൽകുന്ന ചിത്രമാണിത്. കാർത്തിയുടെ കിടിലൻ ആക്ഷൻ രംഗങ്ങൾ തന്നെയാണ് ട്രൈലറിൽ നിറഞ്ഞു നിൽക്കുന്നത്. ആക്ഷനും പ്രണയവും കുടുംബ ബന്ധങ്ങളും ഒപ്പം പരസ്പരം പോർവിളികളും നിറഞ്ഞ ഒരു കിടിലൻ ചിത്രമായിരിക്കും വിരുമൻ എന്നതാണ് ട്രൈലർ നൽകുന്ന സൂചന.

നവാഗത താരം അദിതി ശങ്കർ ആണ് ഈ ചിത്രത്തിൽ കാർത്തിയുടെ നായികയായി എത്തുന്നത്. കൂടാതെ പ്രകാശ് രാജ് , എസ്. ശങ്കർ , രാജ് കിരൺ , ശരണ്യ പൊൻവണ്ണൻ ,സൂരി മുത്തുച്ചാമി, മനോജ്‌ ഭാരതി രാജ, സിംഗം പുലി, കരുണാസ് എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ വേഷത്തിൽ എത്തുന്നു. സോണി മ്യൂസിക് സൗത്തിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ വിരുമൻ ട്രൈലർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

സൂര്യ – ജ്യോതിക നിർമ്മാണ കമ്പനിയായ 2 D എന്റർടൈൻമെന്റ് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഈ ചിത്രത്തിന്റെ സഹ നിർമ്മാതാവാണ് രാജശേഖർ കർപ്പൂരസുന്ദരപാണ്ഡ്യൻ . ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് സംവിധായകൻ മുത്തയ്യ തന്നെയാണ്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. അനൽ അരസു ആണ് ചിത്രത്തിലെ കിടിലൻ സംഘട്ടന രംഗങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത് . സെൽവ കുമാർ എസ്.കെ ആണ് ഈ ചിത്രത്തിന്റെ ക്യാമറമാൻ . എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് വെങ്കടരാജൻ ആണ്.

Scroll to Top