പ്രേക്ഷക ശ്രദ്ധ നേടി മൾട്ടി വേഴ്സ് ചിത്രം “മാറോ പ്രപഞ്ചം..” ട്രൈലർ കാണാം..

Posted by

കിലരു നവീൻ സംവിധാനം ചെയ്ത് ഒരുക്കുന്ന പുതിയ ചിത്രമാണ് മറോ പ്രപഞ്ചം . ഈ ചിത്രത്തിന്റെ ട്രൈലർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ആദിത്യ മ്യൂസിക് യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ഈ ട്രൈലർ വീഡിയോ ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. ഒരു ഫാന്റസി പാറ്റേണിൽ ഒരുങ്ങുന്ന ഈ ചിത്രം പ്രേക്ഷകരിലെ അതിശയവും ആകാംഷയും വർദ്ധിപ്പിക്കുന്നു. അവിശ്വസനീയമായ പല കഥാ സന്ദർഭങ്ങളും ഒരുക്കി കൊണ്ടാണ് ഈ ട്രൈലർ പുറത്തു വിട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ഒട്ടേറെ പോസ്റ്റീവും നെഗറ്റീവുമായ കമന്റുകൾ ഈ ട്രൈലറിന് ലഭിക്കുന്നുണ്ട്.

വെങ്കട് കിരൺ കോക , സൂര്യ പ്രവീൺ, യാമിൻ റാസ്, അക്ഷിക വിദ്വേദ് , ശ്രീനിവാസ് സാഗർ എന്നിവരാണ് ചിത്രത്തിലെg കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ചക്ര ഇൻഫോടെൻമെന്റിന്റെ ബാനറിൽ വെങ്കട രത്നം ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. സാൻഡി അഡങ്കി ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നത്. എഡിറ്റിംഗും വി എഫ് എക്സും കൈകാര്യം ചെയ്തിരിക്കുന്നത് മണിരത്നം പെൻഡ്യാല ആണ്.

രാമാ കൃഷ്ണ ആണ് ആക്ഷൻ രംഗങ്ങൾ ഒരുക്കിയത്. സി. പ്രശാന്ത് ചിത്രത്തിന്റെ സഹ സംവിധായകൻ ആണ്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഗുഡല രാജശേഖർ, നിമ്മാക്കയാല കല്യാൺ എന്നിവരാണ് .

Categories