നീ ചെയ്തതിനു ഓക്കേ.. നിന്നോട് ഞാൻ പകരം ചെയ്യും.. ! തീയറ്ററിൽ ശ്രദ്ധ നേടി കടുവ.. സക്സസ് ടീസർ കാണാം..

തിയറ്ററുകൾ കീഴടക്കി മുന്നേറുന്ന ഷാജി കൈലാസ് – പൃഥ്വിരാജ് ചിത്രമാണ് കടുവ. ഒരു ബിഗ് ബഡ്ജറ്റ് മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രമായ കടുവ ബോക്സ് ഓഫീസിൽ ഗംഭീരവിജയമാണ് കാഴ്ച വയ്ക്കുന്നത് . ഇപ്പോഴിതാ ചിത്രത്തിന്റെ വിജയത്തെ തുടർന്ന് ഒരു സക്സസ് ടീസർ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. മാജിക് ഫ്രെയിംസിന്റെ യൂടൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ഈ വീഡിയോ ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. പൃഥ്വിരാജിന്റെ മാസ്സ് ഡയലോഗുകളും കിടിലൻ ആക്ഷൻ രംഗങ്ങളും നിറഞ്ഞ ഒരു ടീസറാണ് ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത് . കിടിലൻ ആക്ഷൻ മൂവി എന്നാണ് പ്രേക്ഷകർ ചിത്രത്തെ കുറിച്ച് പറഞ്ഞത്. പൃഥിരാജ് , വിവേക് ഒബ്രോയ്, സുധീർ കരമന എന്നിവരാണ് ഈ ടീസർ രംഗത്തിൽ ശ്രദ്ധ നേടുന്നത്.

ഇവരെ കൂടാതെ സംയുക്ത മേനോൻ , പ്രിയങ്ക , മീനാക്ഷി, അർജുൻ അശോകൻ, സച്ചിൻ കടേക്കർ , രാഹുൽ മാധവ്, സിദ്ദിഖ്, അജു വർഗീസ്,സീമ, സുദേവ് നായർ,വിജയ രാഘവൻ, ദിലീഷ് പോത്തൻ, സായി കുമാർ, കലാഭവൻ ഷാജോൺ, വൃദ്ധി വിശാൽ, ജനാർദ്ദനൻ, റീന മാത്യൂസ്, ജൈസ് ജോസ്, കൊച്ചു പ്രേമൻ, അബു സലിം , അലൻസിയർ , ബൈജു എന്നിവരും ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നുണ്ട്.

സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്ന് നിർമ്മിച്ച ഈ ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറിൽ ആണ് പുറത്തിറങ്ങിയത്. ജിനു വി എബ്രഹാം ആണ് ചിത്രത്തിന്റെ രചയിതാവ്. ജേക്സ് ബിജോയ് ആണ് സംഗീത സംവിധായകൻ. വൈഭവ് എം ആണ് ചിത്രത്തിലെ സംഭാഷണം തയ്യാറാക്കിയത്. ഛായാഗ്രാഹകൻ അഭിനന്ദൻ രാമാനുജൻ ആണ്. എഡിറ്റർ ഷമീർ മുഹമ്മദ്.

Scroll to Top