മമ്മൂട്ടി – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം പകൽ നേരത്ത് മയക്കം.. രണ്ടാം ടീസർ കാണാം..

Posted by

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി , ശ്രദ്ധേയ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രമാണ് നൻ പകൽ നേരത്ത് മയക്കം. പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഇതിന്റെ ആദ്യ ടീസർ വലിയ ശ്രദ്ധ നേടിയിരുന്നു. ലോക ഉറക്ക ദിനത്തിൽ ആയിരുന്നു ഈ ടീസർ പുറത്ത് വിട്ടത് . ആ ടീസറിൽ .സിനിമയിലെ കഥാപാത്രങ്ങൾ എല്ലാവരും കിടന്നുറങ്ങുന്ന ഏതാനും ചില ദൃശ്യങ്ങൾ ആണ് ഉൾപ്പെടുത്തിയിരുന്നത്. ഇത് പ്രേക്ഷകരിൽ ഏറെ കൗതുകം സൃഷ്ടിച്ചു. ഈ ചിത്രത്തിന്റെ പുതിയ ടീസർ ഇപ്പോഴിതാ റിലീസ് ചെയ്തിരിക്കുകയാണ് . ഇന്ന് പുറത്തുവിട്ട ഈ ടീസർ ചിത്രത്തെ കുറിച്ചുള്ള ആകാംഷകൾ വർദ്ധിപ്പിക്കുകയാണ് .

ഇന്ന് വന്ന ടീസറിൽ കാണാൻ കഴിയുന്നത് , പ്രേക്ഷകർക്ക് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തെ കുറച്ചു കൂടി മനസ്സിലാക്കി കൊടുക്കാനുള്ള ശ്രമമാണ് നടത്തിയിരിക്കുന്നതിന്നാണ്. കഴിഞ്ഞ ഡിസംബറിൽ ഷൂട്ടിംഗ് പൂർത്തിയാക്കിയ ഈ ചിത്രത്തിന്റെ രചന പ്രശസ്ത രചയിതാവ് എസ് ഹരീഷ് ആണ് നിർവഹിച്ചിരിക്കുന്നത്.

പഴനിയിൽ കൂടുതലും ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം തമിഴിലും മലയാളത്തിലുമായി പുറത്തിറങ്ങും. മമ്മൂട്ടി ഇതിൽ അവതരിപ്പിച്ചിരിക്കുന്നത് പകൽ സമയത്തു സൈക്കിൾ മെക്കാനിക്കും രാത്രി സമയത്തു മോഷ്ടാവുമായി ജീവിക്കുന്ന വേലൻ അഥവാ നകുലൻ എന്ന കഥാപാത്രത്തെ ആണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ . നടി രമ്യ പാണ്ഢ്യനും നടൻ അശോകനും മമ്മൂട്ടിയ്ക്കൊപ്പം ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. കോട്ടയം രമേശ്, ബിറ്റോ ഡേവിസ്, കൈനകരി തങ്കരാജ്, രാജേഷ് ശർമ്മ, ടി സുരേഷ് ബാബു, ചേതൻ ജയലാൽ എന്നിവരും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. തേനി ഈശ്വർ ആണ് ചിത്രത്തിന്റെ ക്യാമറാമാൻ . മമ്മൂട്ടിയുടെ പുതിയ നിർമ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ദീപു ജോസഫാണ് ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് .

Categories