തിയറ്റർ പൂരപ്പറമ്പാക്കിയ വിക്ക്രത്തിലെ “പത്തല പത്തല” ഫുൾ വീഡിയോ സോങ്ങ് കാണാം.

മാനഗരം, കൈദി, മാസ്റ്റർ തുടങ്ങി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച ലോകേഷ് കനകരാജിന്റെ മറ്റൊരു സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ഈ അടുത്ത് പുറത്തിറങ്ങിയ വിക്രം . ബ്രഹ്മാണ്ഡ വിജയം കരസ്ഥമാക്കിയ ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് ഉലകനായകൻ കമൽ ഹാസൻ ആയിരുന്നു . ആഗോള തലത്തിൽ ഈ ചിത്രം നാന്നൂറ് കോടി പിന്നിട്ടു എന്നാണ് റിപ്പോർട്ടുകൾ.

ഇപ്പോഴിതാ ഈ ചിത്രത്തിലെ ട്രെൻഡിംഗ് ആയി മാറിയ ഗാനത്തിന്റെ വീഡിയോ എത്തിയിരിക്കുയാണ് . പത്തല പത്തല എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം ചിത്രം ഇറങ്ങുന്നതിന് മുൻപ് തന്നെ വൈറലായി മാറിയിരുന്നു. നായകൻ കമൽഹാസൻ തന്നെയാണ് ഈ ഗാനം രചിച്ചിരിക്കുന്നതും ആലപിച്ചിരിക്കുന്നതും . 70 മില്യൺ കാഴ്ചക്കാരെയാണ് ഈ ഗാനത്തിന്റെ ലെറിക്കൽ വീഡിയോ സ്വന്തമാക്കിയത്. പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ അനിരുദ്ധ് രവിചന്ദർ ആണ് ഈ ഗാനത്തിന് ഈണം പകർന്നത്.

കമൽഹാസനൊപ്പം ഒരു വമ്പൻ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരന്നിരുന്നു. അതിഥി വേഷത്തിൽ എത്തിയ നടിപ്പിന് നായകൻ സൂര്യ , മക്കൾ സെൽവൻ വിജയ് സേതുപതി എന്നിവർക്കൊപ്പം മലയാളത്തിലെ യുവതാരം ഫഹദ് ഫാസിൽ, നരേൻ , ചെമ്പൻ വിനോദ് എന്നിവരും വേഷമിട്ടിരുന്നു. രാജ് കമൽ ഇന്റർനാഷനലിന്റെ ബാനറിൽ ഒരുങ്ങിയ ഈ ചിത്രം നിർമ്മിച്ചത് താരം കമൽ ഹാസൻ തന്നെയാണ്. മലയാളിയായ ഗിരീഷ് ഗംഗാധരൻ ആണ് ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തത്. എഡിറ്റർ ഫിലോമിൻ രാജ് .

Scroll to Top