ഗംഭീര ആക്ഷൻ രംഗങ്ങളിൽ ശ്രദ്ധ നേടി കൃതി ഷെട്ടി – റാം ചിത്രം “ദി വേരിയർ” ട്രൈലർ കാണാം..

എൻ. ലിംഗുസാമി സംവിധാനം ചെയ്ത് ജൂലൈ പതിനാലിന് റീലീസിന് ഒരുങ്ങുന്ന പുത്തൻ തെലുങ്ക് ചിത്രമാണ് ദി വാരിയർ . റാം പൊത്തിനേനി കേന്ദ്ര കഥാപാത്രമായി എത്തുന്ന ഈ ചിത്രത്തിന്റെ ട്രൈലർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ആദിത്യ മ്യൂസിക് എന്ന യൂടൂബ് ചാനലിലൂടെ റീലീസ് ചെയ്ത ഈ ട്രൈലർ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുകയാണ് .

ചിത്രത്തിൽ റാം പൊത്തിനേനി ഒരു പോലീസ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. കർണൂലിൽ ഡി എസ് പിയായി ചുമതലയേൽക്കുന്ന സത്യ എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് റാം എത്തുന്നത്. ഗുരു എന്ന ഗുണ്ടാ നേതാവിനോടും അയാളുടെ സംഘത്തോടുമുള്ള പ്രശ്നങ്ങളാണ് ഈ ട്രൈലറിൽ കാണാൻ സാധിക്കുന്നത്. പോലീസും ഗുണ്ടാ സംഘവുമായുള്ള കിടിലൻ ആക്ഷൻ രംഗങ്ങളും ചിത്രത്തിൽ കാണാം. ഗുരു എന്ന വില്ലൻ കഥാപാത്രമായി എത്തുന്നത് നടൻ ആദി പിന്നിഷെട്ടി ആണ്. നദിയ മൊയ്തു , നായിക കൃതി ഷെട്ടി എന്നിവരേയും ട്രൈലർ രംഗങ്ങളിൽ കാണാം.

തമിഴിലും തെലുങ്കിലും ഒരേ സമയം ഈ ചിത്രം ഒരുക്കുന്നുണ്ട്. ശ്രീനീവാസ് സിൽവർ സ്ക്രീനിന്റെ ബാനറിൽ ശ്രീനിവാസാ ചിട്ടൂരി ആണ് ഈ ചിത്രം നിർമ്മിക്കുന്നത് . സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയി മാറിയ ഈ ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത് ദേവി ശ്രീ പ്രസാദ് ആണ്. സുജിത്ത് വാസുദേവ് ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് നവീൻ നൂലി ആണ്.

Scroll to Top