പ്രേക്ഷക ശ്രദ്ധ നേടിയ “Ramarao on Duty” ലെ പുത്തൻ വീഡിയോ സോങ്ങ്.. കാണാം..

ശരത്ത് മാണ്ഡവ സംവിധാനം ചെയ്ത് ജൂലൈ 29 ന് റിലീസിന് ഒരുങ്ങുന്ന തെലുങ്ക് ചിത്രമാണ് രാമറാവു ഓൺഡ്യൂട്ടി . രവി തേജ നായകനായി എത്തുന്ന ഈ ചിത്രത്തിലെ ഒരു ഐറ്റം സോങ്ങിന്റെ ലെറിക്കൽ വീഡിയോ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. നാ പേരു സീസ എന്ന ഈ ഗാന രംഗത്തിൽ രവി തേജയ്ക്കൊപ്പം സീസ എന്ന ബാർ നർത്തകിയായി നടി അൻവേഷി ജയിനും എത്തുന്നു. അൻവേഷിയുടെ ത്രസിപ്പിക്കുന്ന നൃത്ത ചുവടുകളും ഉൾക്കൊള്ളിച്ചുള്ള ലെറിക്കൽ വീഡിയോ ആണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ആരാധകരെ മയക്കുന്ന നായികയുടെ ഗ്ലാമറസ് നൃത്തത്തിനൊപ്പം രവി തേജയും ചുവടുവയ്ക്കുന്നുണ്ട്.

ചന്ദ്രബോസ് രചന നിർവഹിച്ച ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് സാം സി എസ് ആണ്. ശ്രേയ ഘോഷാലും സാം സി എ സും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഗാനം ആലപിക്കുന്ന രംഗങ്ങളും ഈ ലെറിക്കൽ വീഡിയോയിൽ കാണാൻ സാധിക്കും. രവി തേജയെ കൂടാതെ ദിവ്യാഷ കൗഷിക്, രജിഷ വിജയൻ , വേണു തൊട്ടെംപുഡി , നാസ്സർ , നരേഷ് , പവിത്ര ലോകേഷ് , ജോൺ വിജയ് , ചൈതന്യ കൃഷ്ണ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

സംവിധായകൻ ശരത്ത് മാണ്ഡവ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. എസ്. എൽ. വി സിനിമാസ് എൽ എൽ പി , ആർ ട്ടി ടീം വർക്ക്സ് എന്നിവയുടെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് സുധാകർ ചെറുകുറിയാണ്. പീറ്റർ സ്റ്റെയിൻ , ശിവ എന്നിവർ ചേർന്നാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിട്ടുള്ളത്. സത്യൻ സൂര്യൻ ആണ് ചിത്രത്തിന്റെ ക്യാമറമാൻ . എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് പ്രവീൺ കെ.എൽ ആണ്.

Scroll to Top