അയിതത്തിന് 36 അടി മാറണമെന്നലെ പറഞ്ഞത്.. അത്രയും അയിട്ടിലാ..! പത്തൊമ്പതാം നൂറ്റാണ്ട് ടീസർ കാണാം..

വിനയന്റെ സംവിധാനത്തിൽ നടൻ സിജു വിൽസൺ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. ഈ ചിത്രത്തിന്റെ ഒഫിഷ്യൽ ടീസർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ശ്രീ ഗോകുലം മൂവീസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ ടീസർ പുറത്തു വിട്ടിരിക്കുന്നത് . സംവിധായകൻ വിനയൻ തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഒരു യഥാർത്ഥ കഥയെ ആസ്പദമാക്കിയാണ് ഈ ചിത്രം അദ്ദേഹം രചിച്ചിരിക്കുന്നത്.

ടീസറിൽ സിജുവിന്റെ ഒരു ഗംഭീര പ്രകടനം തന്നെ കാണാൻ സാധിക്കുന്നുണ്ട്. ഇതുവരെ കണ്ട സിജു എന്ന നായകനെയല്ല ഈ ടീസറിൽ കാണാൻ സാധിക്കുന്നത്. കീഴാളരുടെ നേതാവായ ആറാട്ടുപ്പുഴ വേലായുധ ചേകവർ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സിജു അവതരിപ്പിക്കുന്നത്. പണ്ട് കാലത്ത് നിലനിന്നിരുന്ന അയിത്തത്തേയും കീഴാളർ സ്ത്രീകൾ നേരിട്ട മാറു മറയ്ക്കൽ പ്രശ്നത്തെയുമെല്ലാം ആണ് ഈ ടീസറിൽ കാണാൻ സാധിക്കുന്നത്.

സിജു വിൽസണിനെ കൂടാതെ അനൂപ് മേനോൻ , ചെമ്പൻ വിനോദ്, ഇന്ദ്രൻസ് , ഗോകുലം ഗോപാലൻ, സുദേവ് നായർ , സെന്തിൽ കൃഷ്ണ, സുരേഷ് കൃഷ്ണ സുധീർ കരമന, വിഷ്ണു വിനയ് , ദീപ്തി സതി, പൂനം ബജ്‌വ, കയദു ലോഹർ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ . ഈ ചിത്രം നിർമ്മിക്കുന്നത് ഗോകുലം ഗോപാലൻ ആണ്. എം ജയചന്ദ്രൻ സംഗീതം നൽകിയ ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ രചിച്ചിരിക്കുന്നത് റഫീഖ് അഹമ്മദാണ്. എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് വിവേക് ഹർഷൻ ആണ്.

Scroll to Top