കൊല്ലണമെന്ന് തോന്നിയാൽ ഞാൻ കൊല്ലും..! തീയറ്ററിൽ ശ്രദ്ധ നേടി വരയൻ..!

Posted by

സിജു വിൽസൺ നായകനായി എത്തിയ വരയൻ എന്ന ചിത്രത്തിന്റെ മറ്റൊരു പ്രൊമോ വീഡിയോ കൂടി പുറത്തു വിട്ടിരിക്കുകയാണ്. ഈ ചിത്രത്തിലെ പ്രൊമോ വീഡിയോ , സ്നീക്ക് പീക്ക് വീഡിയോ എന്നിവ സാമൂഹ്യ മാധ്യമങ്ങളിലൂടെ റിലീസ് ചെയ്തിരുന്നു. അവയ്ക്കെല്ലാം വളരെയധികം പ്രേക്ഷക ശ്രദ്ധ ലഭിക്കുകയും ചെയ്തിരുന്നു.

ഈ കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ നായിക ലിയോണ ലിഷോയിയും മണിയൻപ്പിള്ള രാജുവും തമ്മിലുള്ള ഒരു കോമ്പിനേഷൻ സീൻ പുറത്തുവിട്ടത്. ആ രംഗത്തിൽ സിജു അവതരിപ്പിക്കുന്ന എബി കപ്പൂച്ചിൻ എന്ന വൈദികനെ കുറിച്ച് ഇരുവരും സംസാരിക്കുന്നതായി കാണിച്ചിരുന്നു. “ഈ നാട്ടുകാരോടും കിളവൻ അച്ചൻമാരോടും കളിച്ച കളിയും കൊണ്ട് നല്ല ചുള്ളൻ ചെക്കന്മാർടെ അടുത്ത് ചെന്നാലേ ഇസ്താക്കി അണ്ണൻ വെവരറിയും ” എന്ന് ലിയോണ പറയുന്ന ഡയലോഗും ഏറെ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ അതിൽ സിജുവിന്റെ കഥാപാത്രത്തെ കാണിച്ചിരുന്നില്ല.

ഇപ്പോൾ പുറത്തുവിട്ട പ്രൊമോയിൽ മണിയൻപ്പിള്ള രാജുവിന്റെ കഥാപാത്രവും സിജു വിൽസണും തമ്മിലുള്ള കോമ്പിനേഷൻ രംഗമാണ്. എബി കപ്പൂച്ചിൻ എന്ന വൈദികനെ ഇസ്താക്കിയുടെ ഗുണ്ടകൾ ആക്രമിക്കുന്നതും അതിന് അദ്ദേഹം പ്രതികരിക്കുന്നതുമായ കിടിലൻ രംഗമാണ് ഇപ്പോൾ പുറത്തുവിട്ട പ്രൊമോ വീഡിയോയിൽ കാണാൻ സാധിക്കുക . ഇതുവരെ പുറത്തിറങ്ങിയ മിക്ക വീഡിയോയിലും നിറഞ്ഞു നിന്നിരുന്ന ഒരു കഥാപാത്രമാണ് മണിയൻപിള്ള രാജു അവതരിപ്പിക്കുന്ന ഇസ്താക്കി. ചിത്രത്തിൽ നെഗറ്റീവ് റോളിലാണ് അദ്ദേഹം എത്തുന്നത് എന്നാണ് ഈ വീഡിയോയിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത് .

Categories