ഷാരൂഖാനും ആറ്റ്ലിയും ഒന്നിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രം ജവാൻ..! വീഡിയോ കാണാം..

Posted by

തമിഴിലെ സൂപ്പർ സംവിധായകനായ ആറ്റ്ലി ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ജവാൻ. ഇപ്പോഴിതാ അണിയറ പ്രവർത്തകർ ഈ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് . ജവാൻ റിലീസ് ചെയുന്നത് അടുത്ത വർഷം ജൂൺ രണ്ടിനാണ് . റിലീസ് തീയതിയ്ക്കൊപ്പം ഒരു ഗംഭീര ടീസറും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഷാരൂഖ് ഖാന്റെ നിർമ്മാണ കമ്പനിയായ റെഡ് ചില്ലീസ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ അദ്ദേഹം തന്നെയാണ്. ഈ ചിത്രത്തിൽ അദ്ദേഹം ഇരട്ട വേഷത്തിലാണ് എത്തുക എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.

തമിഴിലെ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയാണ് ഈ ചിത്രത്തിൽ നായികാ വേഷം ചെയ്യുന്നത്. കൂടാതെ പ്രിയാമണി, സാനിയ മൽഹോത്ര എന്നിവരും അഭിനയിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. നയൻതാര ഇതിലെത്തുന്നത് ഒരു ഇൻവെസ്റ്റിഗേഷൻ ഓഫീസറായാണ് എന്നാണ് സൂചന.

പിങ്ക് വില്ല നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നതു പോലെ ഷാരുഖ് ഖാൻ ഇതിൽ അഭിനയിക്കുന്നത് ഒരു ഗാംഗ്സ്റ്ററായും, ആ ഗ്യാങ്സ്റ്ററിന്റെ അച്ഛനും സീനിയർ റോ ഓഫീസറായുമാണ് . ആറ്റ്ലി ഈ ചിത്രം ഒരുക്കുന്നത് പക്കാ മാസ്സ് മസാല ആക്ഷൻ ത്രില്ലറായാണ് . ഷാരൂഖ് ഖാൻ എന്ന താരത്തിന്റെ അടുത്ത വർഷത്തേക്ക് റിലീസ് പ്രഖ്യാപിച്ച രണ്ടാമത്തെ ആക്ഷൻ ത്രില്ലറാണ് ജവാൻ. ഹിന്ദിയ്ക്ക് പുറമെ തമിഴ്, മലയാളം, തെലുങ്കു ഭാഷകളിലൊക്കെ ജവാൻ റിലീസ് ചെയ്യും. അടുത്ത ജനുവരിയിൽ റിലീസിന് എത്തുന്ന ഷാരൂഖ് ഖാന്റെ ആക്ഷൻ ത്രില്ലർ ചിത്രം സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത പത്താൻ ആണ്. അടുത്ത വർഷം തന്നെ റിലീസിന് എത്തുന്ന മറ്റൊരു ചിത്രമാണ് രാജ് കുമാർ ഹിറാനി ചിത്രമായ ഡങ്കി.

Categories