അതി സാഹസികമായി ഞാണിലൂടെ നടന്ന് ആരാധകരെ ഞെട്ടിച്ച് പ്രണവ് മോഹൻലാൽ..! വീഡിയോ..

Posted by

താരങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. മലയാള സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ പ്രണവ് മോഹൻലാൽ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്. പ്രണവ് ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്നത് വലിച്ചു കെട്ടിയ ഒരു ഞാണിന്റെ പുറത്തു കൂടാതെ വീഴാതെ ബാലൻസ് ചെയ്തു നടക്കുന്ന താരത്തിന്റെ വീഡിയോയാണ് . സാഹസികതയുടെ പര്യായം ആയാണ് മലയാളി പ്രേക്ഷകരും ആരാധകരും പ്രണവിനെ കാണുന്നത്. ആദി എന്ന തന്റെ ആദ്യ ചിത്രത്തിലെ അതിഗംഭീര സംഘട്ടന രംഗങ്ങളിലൂടെ അതിസാഹസിക രംഗങ്ങൾ ഡ്യൂപ്പില്ലാതെ സ്‌ക്രീനിൽ ചെയ്തു കയ്യടി നേടുന്ന അച്ഛന്റെ മകൻ തന്നെയാണ് താനെന്നു പ്രണവ് കാണിച്ചു തന്നിരുന്നു. ലോക യാത്രകളുടെ പേരിൽ ബദ്ധ നേടിയ പ്രണവ് പർവ്വതാരോഹണം, ജിംനാസ്റ്റിക്, സർഫിങ് തുടങ്ങി ഒട്ടേറെ കാര്യങ്ങളും പഠിച്ചിട്ടുണ്ട്.

തന്റെ ആദ്യ ചിത്രത്തിനായി ഏറെ അപകടം പിടിച്ച പാർക്കർ സംഘട്ടനവും പ്രണവ് പരിശീലിച്ചിരുന്നു. ലോകം മുഴുവൻ പല തവണ യാത്ര ചെയ്‌തിട്ടുള്ള പ്രണവ് സോഷ്യൽ മീഡിയയിൽ കൂടുതലും പങ്കു വെക്കാറുള്ളത് തന്റെ യാത്രകൾക്കിടയിൽ നിന്നുള്ള ചിത്രങ്ങളാണ്. അവസാനമായി പുറത്തിറങ്ങിയ പ്രണവിന്റെ ഹൃദയം എന്ന വിനീത് ശ്രീനിവാസൻ ചിത്രം മെഗാ ബ്ലോക്ക്ബസ്റ്ററായി മാറിയിരുന്നു.

ഈ ചിത്രം അമ്പതു കോടി ക്ലബ്ബിൽ ഇടം നേടുകയും ഈ ചിത്രത്തിൽ പ്രണവ് അവതരിപ്പിച്ച അരുൺ എന്ന കഥാപാത്രം പ്രേക്ഷകർക്കിടയിൽ വലിയ കയ്യടി നേടുകയും ചെയ്തു. പ്രണവിന്റെ തായി പുറത്തിറങ്ങുന്ന പുതിയ ചിത്രം ഏതെന്നുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല എങ്കിലും, അഞ്ജലി മേനോൻ സംവിധാനം ചെയ്ത് അൻവർ റഷീദ് നിർമിക്കുന്ന പുത്തൻ ചിത്രത്തിൽ പ്രണവ് അഭിനയിക്കും എന്ന വാർത്തകൾ വന്നിരുന്നു. ഈ ചിത്രത്തിൽ നസ്രിയ, കാളിദാസ് ജയറാം എന്നിവരും ഉണ്ടാകും എന്നാണ് സൂചന.

https://youtu.be/lxrN9tLcsM4

Categories