ശ്രദ്ധ നേടി നൈല ഉഷ , ഷറഫുദ്ദീൻ ചിത്രം “പ്രിയൻ ഓട്ടത്തിലാണ്” ട്രൈലർ കാണാം..

ആന്റണി സോണി സംവിധാനം ചെയ്ത് മഞ്ജു വാര്യർ നായികയായി എത്തിയ സൈറ ഭാനു എന്ന ചിത്രത്തിന് ശേഷം അദ്ദേഹം ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പ്രിയൻ ഓട്ടത്തിലാണ്’ . ഈ സിനിമയുടെ ട്രെയിലർ ഇപ്പോൾ പുറത്തിറങ്ങി. ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത് ഷറഫുദ്ധീൻ, നൈല ഉഷ, അപർണ ദാസ് എന്നിവരാണ് . കൂടാതെ ഒരുപാട് താരങ്ങൾ വേറെയും അഭിനയിക്കുന്നുണ്ട്.
അഭയാകുമാറും അനിൽ കുര്യനും ചേർന്ന് തിരക്കഥ തയ്യാറാക്കിയ ഈ ചിത്രം നിർമ്മിക്കുന്നത് സന്തോഷ് ത്രിവിക്രമൻ ആണ്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് പി.എം ഉണ്ണികൃഷ്ണനാണ് .

ട്രെയിലർ കണ്ടാൽ ഒരു പഴയ സത്യൻ അന്തിക്കാട് സിനിമ കാണുന്ന ഫീൽ ആണ് തോന്നുന്നത്. പ്രേക്ഷകർ കാത്തിരിക്കുന്ന ഈ ചിത്രം ഒരു ഫീൽ ഗുഡ് ഫാമിലി മൂവി ആയിരിക്കും എന്ന പ്രതീക്ഷയിലാണ് .
ഇത്തരം ഫാമിലി ചിത്രം ത്രില്ലർ, മാസ്സ് സിനിമകൾ മാത്രം കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകർക്ക് അനിവാര്യമാണ്. ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത നീയും ഞാനും എന്ന സിനിമയ്ക്ക് ശേഷം ഷറഫുദ്ധീൻ വീണ്ടും നായകനായി വേഷമിടുന്ന ചിത്രമാണിത്. അതും ഷറഫുദീൻ അഭിനയിക്കുന്നത് ടൈറ്റിൽ റോളിലാണ് .ഷറഫുദീൻ ചിത്രത്തിൽ പ്രിയദർശൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.


ബാലേട്ടൻ എന്ന സിനിമയിലെ ലാലേട്ടന്റെ കഥാപാത്രം പോലെ മറ്റുള്ളവരുടെ ആവശ്യങ്ങൾക്ക് വേണ്ടി ഓടി നടക്കുന്ന ഒരു ചെറുപ്പകാരനായിട്ടാണ് ചിത്രത്തിന്റെ ട്രെയിലറിൽ ഷറഫുദീനെ കാണിച്ചിരിക്കുന്നത്. ചിത്രത്തിൽ അശോകൻ, ഹരിശ്രീ അശോകൻ, ജാഫർ ഇടുക്കി, ബാലു, ഷാജു ശ്രീധർ, അനാർക്കലി മരിക്കാർ ,സുധി കോപ്പ,തുടങ്ങിയ താരങ്ങളും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഒരുപാട് നർമ്മ മുഹൂർത്തങ്ങൾ ട്രെയിലറിൽ തന്നെ കാഴ്ചവച്ചിട്ടുണ്ട്.

Scroll to Top