തമിഴിലും ശ്രദ്ധ നേടി മഞ്ജുവിൻ്റെ കിം കിം കിം…! പൊളിച്ചടുക്കി മഞ്ജു വാര്യരും യോഗി ബാബുവും..

പ്രശസ്ത സംവിധായകനായ സന്തോഷ് ശിവൻ ഒരുക്കുന്ന ഏറ്റവും പുതിയ മലയാള ചിത്രമായ ജാക്ക് ആൻഡ് ജിൽ ഇപ്പോഴിതാ തമിഴിലും പുറത്തിറങ്ങുന്നു എന്ന വിവരം ഇതിനോടകം പ്രേക്ഷകരുടെ മുന്നിലെത്തിയതാണ്. ഈ സയൻസ് ഫിക്ഷൻ കോമഡി ചിത്രം ഒരേ സമയം മലയാളത്തിലും തമിഴിലുമായൊരുക്കിയ പുറത്തിറക്കുകയാണ്. തമിഴിൽ ഈ ചിത്രത്തിന്റെ പേര് സെന്റിമീറ്റർ എന്നാണ്. ഏതാനും ദിവസങ്ങൾക്കു മുൻപ് തമിഴ് പതിപ്പിന്റെ ട്രൈലെർ പുറത്ത് വരികയും വലിയ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ജാക്ക് ആൻഡ് ജില്ലിൽ നടൻ സൗബിൻ ഷാഹിർ അവതരിപ്പിക്കുന്ന കഥാപാത്രം തമിഴ് പതിപ്പിൽ അവതരിപ്പിക്കുന്നത് പ്രശസ്ത തമിഴ് ഹാസ്യ നടൻ യോഗി ബാബുവാണ്. ഇത് തന്നെയാണ് തമിഴ് പതിപ്പിന്റേയും മലയാളം പതിപ്പിന്റേയും പ്രധാന വ്യത്യാസം. മലയാള ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് രഞ്ജിത്ത് ടച് റിവറും തമിഴ് വേർഷനിൽ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ലോറൻസ് കിഷോറുമാണ്.

മലയാളത്തിൽ സൂപ്പർ ഹിറ്റായി മാറിയ ഈ ചിത്രത്തിലെ കിം കിം എന്ന ഗാനത്തിന്റെ തമിഴ് വേർഷൻ ഇപ്പോഴിതാ പുറത്തു വിട്ടിരിക്കുകയാണ്. മഞ്ജു വാര്യർ ആലപിച്ച ഈ ഗാനം തമിഴിലും ആലപിച്ചിരിക്കുന്നത് മഞ്ജു തന്നെയാണ് . ലളിതാനന്ദാണ് ഈ ഗാനത്തിന് വരികൾ തയ്യാറാക്കിയത് . ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് റാം സുരീന്ദർ ആണ്. മഞ്ജു വാര്യർ, യോഗി ബാബു എന്നിവരോടൊപ്പം കാളിദാസ് ജയറാം, ബേസിൽ ജോസഫ്, അജു വർഗീസ്,നെടുമുടി വേണു, ഇന്ദ്രൻസ്, സേതുലക്ഷ്‌മി, ഷായ്‌ലി കിഷൻ, എസ്ഥേർ അനിൽ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

ഇപ്പോൾ പുറത്തുവന്നിരിക്കുന്ന കിം കിം തമിഴ് വേർഷൻ ഗാന രംഗത്തിൽ മഞ്ജു വാര്യർക്കൊപ്പം ആടിപ്പാടുന്ന നടൻ യോഗി ബാബുവിനെയും കാണാം. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഗോകുലം ഗോപാലൻ, സംവിധായകൻ സന്തോഷ് ശിവൻ, എം പ്രശാന്ത് ദാസ് എന്നിവർ ചേർന്നാണ് . സന്തോഷ് ശിവൻ, അജിൽ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.

Scroll to Top