തിയേറ്റർ ഇളക്കി മറിച്ച പുഷപയിലെ കിടിലൻ വീഡിയോ ഗാനം.. മലയാളത്തിൽ കാണാം..

അല്ലു അർജുൻ പ്രധാന വേഷത്തെ അവതരിപ്പിച്ച് സുകുമാർ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ പുതിയ ചിത്രമാണ് പുഷ്പ. ആണ് കോവിഡ് പ്രതിസന്ധിയിലും വൻവിജയം കൈവരിക്കാൻ ഈ ചിത്രത്തിന് സാധിച്ചു. 200 കോടിയോളം രൂപയാണ് ഇന്ത്യയിൽ നിന്ന് മാത്രം ഈ ചിത്രം കരസ്ഥമാക്കിയത്. തമിൾ, മലയാളം തെലുഗു, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷയിലാണ് പുഷ്പ പുറത്തിറങ്ങിയത്.

ചിത്രം റിലീസ് ചെയ്തത് പാൻ ഇന്ത്യൻ മൂവി ആയിരുന്നു . വമ്പൻ ഹിറ്റായി മാറിയ ഈ ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയത് ദേവി ശ്രീ പ്രസാദ് ആണ് . ചിത്രത്തിലെ ഓരോ ഗാനവും സോഷ്യൽ മീഡിയയിൽ വമ്പർ ഹിറ്റായിരുന്നു.


ഈ ചിത്രത്തിലെ ഓട് ഓട് ആടെ എന്ന ഗാനതിൻ്റെ ഫുൾ വീഡിയോ ഇപ്പൊൾ യുട്യൂബിൽ റിലീസ് ചെയ്തിരിക്കുകയാണ്. ഈ ഗാനരംഗത്തിൽ വ്യത്യസ്തവും മനോഹരവുമായ ഡാൻസ് കൊറിയോഗ്രഫി ആണ് അല്ലു അർജ്ജുൻ നൽകിയിരിക്കുന്നത് .

ചിത്രത്തിലെ ചന്ദന കടത്തിന്റെ ചില ഭാഗങ്ങളും ഈ വീഡിയോ ഗാനത്തിൽ കാണിക്കുന്നുണ്ട്. ചന്ദന കടത്ത് നടത്തുന്ന പുഷ്പരാജ് എന്ന യുവാവിൻ്റെ കഥയാണ് ചിത്രം പറയുന്നത്. അല്ലു അർജ്ജുൻ നായകനായ ചിത്രത്തിൽ വില്ലൻ വേഷം അവതരിപ്പിക്കുന്നത് മലയാളത്തിലെ യുവ താരം ഫഹദ് ഫാസിൽ ആണ്.

Scroll to Top