കാമുകന് വേണ്ടി എല്ലാം സഹിച്ച് സായ് പല്ലവി..! വിരാടപർവ്വം ട്രൈലർ കാണാം..!

ബാഹുബലിയിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ നടൻ റാണ ദഗുബതിയും നടി സായ് പല്ലവിയും ഒന്നിക്കുന്ന പുത്തൻ തെലുങ്ക് ചിത്രമാണ് ” വിരാടപർവ്വം ” . വേണു ഉഡുഗുല രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ ചിത്രം തെലുങ്കാന പ്രദേശത്തെ 1990 കളിലെ നക്സലൈറ്റ് മൂവ്മെന്റിനെ പശ്ചാത്തലമാക്കിയാണ് ഒരുക്കിയിട്ടുള്ളത്. സഖാവ് രാവണ്ണ എന്ന കഥാപാത്രത്തെയാണ് റാണ ദഗുബതി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നേരത്തെ തന്നെ റിലീസ് ചെയ്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ എല്ലാം വളരെയധികം പ്രേക്ഷക പ്രശംസ പിടിച്ച് പറ്റിയിരുന്നു.

ഇപ്പോൾ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസറാണ് പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമാകുന്നത് . ടീസറിൽ ശ്രദ്ധേയമാകുന്നത് സായ് പല്ലവിയുടെ മികച്ച അഭിനയ രംഗങ്ങളാന്ന് . കേന്ദ്ര കഥാപാത്രങ്ങളായ സായ് പല്ലവി, റാണ ദഗ്ഗുബതി എന്നിവരെ കൂടാതെ പ്രിയാമണി, നന്ദിതാദാസ് , നിവേദ പെതുരാജ്, നവീൻ ചന്ദ്ര എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

സുധാകർ ചെറുകുറി നിർമ്മിക്കുന്ന ഈ ചിത്രം സുരേഷ് പ്രൊഡക്ഷൻസ് , എസ് എൽ വി സിനിമാസ് എന്നിവയുടെ ബാനറിൽ പറത്തിറങ്ങും. ചിത്രത്തിന്റെ ഛായഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഡാനിസാലൊ , ദിവാകർമണി എന്നിവരാണ്. ശ്രീകർ പ്രസാദാണ് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് .

ചിത്രത്തിലെ സംഘടന രംഘങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് പീറ്റർ ഹെയ്ൻ, സ്റ്റെഫാൻ റിഷ്റ്റർ എന്നിവർ ചേർന്നാണ്. സുരേഷ് ബൊബിളി ആണ് സംഗീതം ഒരുക്കിയിട്ടുള്ളത്’ .

Scroll to Top