സാമന്ത പൊളിച്ചടുക്കി..! പുഷ്പ്പയിൽ കിടിലൻ ഡാൻസുമായി താരം..

Posted by

തെന്നിന്ത്യൻ സൗന്ദര്യറാണി സാമന്തയുടെ ത്രസിപ്പിക്കുന്ന നൃത്തവും ഗ്ലാമർ പ്രദർശനവുമായി പുത്തൻ ചിത്രം പുഷ്പയിലെ ഗാനം ഇന്ന് റിലീസ് ചെയ്തു. ലെറിക് വീഡിയോ ആയി പുറത്തു വിട്ടിരിക്കുന്ന ഈ ഗാന രംഗം മുഴുവൻ സാമന്തയുടെ ഗ്ലാമർ ചിത്രങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു . സുകുമാർ ഒരുക്കുന്ന ഈ ചിത്രത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത് അല്ലു അർജുൻ ആണ് . ഈ ചിത്രം ഇരുവരുടേയും കരിയറിലെ ഏറ്റവും വലിയ ചിത്രമാണ്.

അഞ്ചു ഭാഷകളിലായി ആയി അരങ്ങേറുന്ന ഈ ചിത്രം രണ്ടു ഭാഗങ്ങൾ ആയിട്ടാണ് ഒരുക്കിയിരിക്കുന്നത് . ഈ ചിത്രത്തിന്റെ ആദ്യ ഭാഗം ഡിസംബർ പതിനേഴിന് റീലീസ് ചെയ്യുമെന്നാണ് അറിയിച്ചിട്ടുള്ളത് . ഈ ചിത്രത്തിന്റെ ട്രൈലെറും ടീസറും ഒപ്പം രശ്‌മിക മന്ദനാ- അല്ലു അർജുൻ താര ജോഡികളുടെ ഗാന രംഗവുമെല്ലാം നേരത്തെ തന്നെ റിലീസ് ചെയ്യുകയും അവ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ഇവ കൂടാതെ പുഷ്പയുടെ മേക്കിങ് വീഡിയോ കൂടി അണിയറ പ്രവത്തകർ പുറത്തു വിട്ടത് ഏറെ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരുന്നു. മലയാള സിനിമയിലെ യുവ താരനിരയിലെ ശ്രദ്ധേയനായ ഫഹദ് ഫാസിൽ ആണ് ഈ ചിത്രത്തിലെ വില്ലൻ വേഷം ചെയ്യുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട് .

തെലുങ്കിനോടൊപ്പം മലയാളം, തമിഴ്ഷ്, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ഈ ചിത്രത്തിൽ അല്ലു അർജുൻ പുഷ്പ രാജ് എന്ന കഥാപാത്രമായാണ് എത്തുന്നത് ‘ . വില്ലൻ കഥാപാത്രം ഭൻവർ സിങ് ശെഖാവത് എന്ന ഐപിഎസ് ഓഫീസറെയാണ് ഫഹദ് ഫാസിൽ അവതരിപ്പിക്കുന്നത്. ആക്ഷനും നൃത്തവും പ്രണയവും പകയുമെല്ലാം ഒരു കുടകീഴിൽ എത്തിച്ച് ഒരു പക്കാ മാസ്സ് മസാല എന്റെർറ്റൈനെർ ആയാണ് പുഷ്പ റീലീസ് ചെയ്യുക എന്നാണ് സൂചന. പ്രധാന കഥാപാത്രങ്ങളെ കൂടാതെ മറ്റ് ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്യുന്നവരാണ് ജഗപതി ബാബു, പ്രകാശ് രാജ്, ധനഞ്ജയ്, സുനിൽ, ഹാരിഷ് ഉത്തമൻ, വെണ്ണല കിഷോർ, അനസൂയ ഭരദ്വാജ്, ശ്രീ തേജ് തുടങ്ങിയ അ താരനിര . മൈത്രി മൂവി മേക്കേഴ്‌സ് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇന്ന് പുറത്തു വന്നിരിക്കുന്ന സാമന്തയുടെ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് ദേവിശ്രീ പ്രസാദ് ആണ് ‘ . ഈ ഗാനം ആലപിച്ചിരിക്കുന്നത് ഇന്ദ്രാവതി ചൗഹാൻ ആണ് . ഈ ഗാനത്തിന് വരികൾ രചിച്ചത് ചന്ദ്രബോസ് ആണ്.

Categories