പ്രേക്ഷകരെ പൊട്ടിചിരിപ്പിച് കേശു ഈ വീടിന്റെ നാഥൻ ഗാനം.. കാണാം..

പ്രേകഷകർക്ക് പ്രിയങ്കരനായ നടൻ ദിലീപിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രമാണ് കേശു ഈ വീടിന്റെ നാഥൻ. നാദിർഷയുടെ സംവിധാനത്തിൽ ആണ് ഈ ചിത്രം ഒരുങ്ങുന്നത് . ഈ വരുന്ന ക്രിസ്മസിന് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ ഈ ചിത്രം റിലീസ് ചെയ്യും എന്നാണ് അറിയിച്ചിട്ടുള്ളത് . ഒറ്റിറ്റി റിലീസ് ആയെത്തുന്ന ദിലീപിന്റെ ആദ്യ ചിത്രമാണിത്. ഈ ചിത്രത്തിന്റെ ഒരു മോഷൻ പോസ്റ്റർ നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു. ഇത് കൂടാതെ ഈ ചിത്രത്തിന്റെ പോസ്റ്ററുകളും നാദിർഷ രചിച്ചു ഈണം പകർന്നു ദിലീപ് ആലപിച്ച നാരങ്ങ മിട്ടായി എന്ന ഗാനവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു .

അതിന് ശേഷമാണ് ഇപ്പോൾ ഈ ചിത്രത്തിന്റെ ആദ്യ വീഡിയോ ഗാനം ഇന്ന് ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത് . പുന്നാര പൂങ്കാറ്റിൽ എന്ന് ആരംഭിക്കുന്ന ഈ പുത്തൻ ഗാനം മലയാളികൾക്ക് സമ്മാനിച്ച് ആലപിച്ചിരിക്കുന്നത് ഗാനഗന്ധർവൻ ഡോക്ടർ കെ ജെ യേശുദാസ് ആണ് . നാദിർഷ തന്നെ ഈണം പകർന്ന ഈ ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് സുജേഷ് ഹരിയാണ് . കേൾക്കാൻ ഇമ്പമുള്ള ഈ ഗാനം അതിമനോഹരവും പൊട്ടിച്ചിരിപ്പിക്കുന്നതുമായ ഒട്ടേറെ രംഗങ്ങൾ കൊണ്ട് സമ്പന്നമാണ്.

പണ്ടത്തെ സരസനായ ദിലീപിനെ വീണ്ടും കണ്ടു എന്നാണ് ഈ ഗാന രംഗം കണ്ട പ്രേക്ഷകർ അഭിപ്രിയപ്പെട്ടത് . ദിലീപിന്റെ ഒരു പക്കാ കോമഡി ഫാമിലി എന്റെർറ്റൈനെർ ചിത്രം പുറത്തു വന്നിട്ട് ഇപ്പോൾ വർഷങ്ങൾ കുറെ ആയി എന്നതാണ് വാസ്തവം . അതുകൊണ്ട് തന്നെ കേശു ഈ വീടിന്റെ നാഥൻ ഒരു കിടിലൻ കോമഡി എന്റെർറ്റൈനെർ ആയതിനാൽ , ആരാധകർക്കും സിനിമാ പ്രേമികൾക്കും നിരാശ സമ്മാനിക്കുകയിലെന്നും നല്ലൊരു ചിരിവിരുന്നു തന്നെയായിരിക്കും എന്നും പ്രതീക്ഷിക്കാം . വിന്റേജ് ലുക്കിൽ ഉർവശിയെയും ഈ ഗാനത്തിൽ നമ്മുക്ക് കാണാൻ സാധിക്കും. രണ്ടുപേരുടേയും കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായിരിക്കും ഈ ചിത്രത്തിലേതു എന്നാണ് സൂചന. തൊണ്ടിമുതലും ദൃക്‌സാക്ഷിയും പോലത്തെ മികച്ച ചിത്രം മലയാളിക്ക് സമ്മാനിച്ച സജീവ് പാഴൂർ ആണ് ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് . കലാഭവൻ ഷാജോൺ, ഹരിശ്രീ അശോകൻ, കോട്ടയം നസീർ, ഹരീഷ് കണാരൻ, ജാഫർ ഇടുക്കി, അനുശ്രീ, സ്വാസിക എന്നിവരും ചിത്രത്തിൽ മികച്ച റോളുകൾ കൈകാര്യം ചെയ്യുന്നുണ്ട്. ദിലീപും ഡോക്ടർ സക്കറിയ തോമസും കൂടിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. അനിൽ നായർ ആണ് ചിത്രത്തിന്റെ ക്യാമറമാൻ . എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് സാജൻ ആണ്.

Scroll to Top