തീയറ്ററിൽ പ്രേക്ഷകരെ വിസ്മയിപ്പിച്ച പുഷപ്പയിലെ സീനുകൾ..! VFX breakdown വീഡിയോ കാണാം..

2021 ൽ പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ തെലുങ്ക് ഭാഷ ആക്ഷൻ ഡ്രാമ ചിത്രമാണ് പുഷ്പ: ദി റൈസ്. സുകുമാർ രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് നടൻ അല്ലു അർജുൻ ആണ് . രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ഈ ചിത്രത്തിന്റെ ആദ്യഭാഗം പ്രേക്ഷകരിൽ വൻ തരംഗമാണ് സൃഷ്ടിച്ചത്. ഈ ചിത്രവും ചിത്രത്തിലെ ഗാനങ്ങളും പ്രേക്ഷകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. 342 കോടിയാണ് ഈ ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ.

ഈ അടുത്ത് ഈ ചിത്രത്തിലെ ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. ചിത്രം ഏറ്റെടുത്തത് പോലെ ആരാധകർ ഇപ്പോൾ ഈ വീഡിയോയും ഏറ്റെടുത്തിരിക്കുകയാണ്. ചിത്രത്തിൽ വിഷ്വൽ ഇഫ്ക്ട്സ് ഒരുക്കുന്നതിന്റെ ഒരു മിനിട്ടിലധികം ദൈർഘ്യമുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന്റെ വി എഫ് എക്സ് ന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത് മകുത വിഷ്വൽ എന്ന കമ്പനിയാണ്. എന്നാൽ ഈ വീഡിയോ സത്യത്തിൽ പ്രേക്ഷകരെ ഞെട്ടിക്കും. ചിത്രത്തിൽ ആവേശം തോന്നിയ പല രംഗങ്ങളും ഒറിജിനൽ അല്ല വെറും ഡമ്മി മാത്രമാണ് എന്നതാണ് വാസ്തവം. അല്ലു അർജുൻ ലോറിയിൽ നിന്ന് ചാടി ഇറങ്ങുന്ന കിടിലൻ മാസ്സ് സീനും ചിത്രത്തിൽ കാണിച്ചിരിക്കുന്ന പാമ്പും ഡമ്മികൾ മാത്രമാണ്. വി എഫ് എക്സിന്റെ കഴിവ് എന്ന് തന്നെ അവയെ വിശേഷിപ്പിക്കാം.

ചിത്രത്തിൽ അല്ലു അർജുന്റെ നായികയായി വേഷമിട്ടത് നടി രശ്മിക മന്ദാന ആണ്. മലയാളത്തിലെ യുവതാരം ഫഹദ് ഫാസിൽ ആണ് ചിത്രത്തിലെ നെഗറ്റീവ് റോൾ അവതരിപ്പിച്ചിരിക്കുന്നത്. ഫഹദിന്റെ ആദ്യ തെലുങ്ക് ചിത്രമാണ് പുഷ്പ . ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Scroll to Top