പ്രേക്ഷക ശ്രദ്ധ നേടി ടോവിനോ-കീർത്തി സുരേഷ് ചിത്രം “വാശി”.. വീഡിയോ സോങ്ങ് കാണാം..

Posted by

ടൊവിനോ തോമസ് – കീർത്തി സുരേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ വിഷ്ണു ജി. രാഘവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വാശി. ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനം ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ടീസർ എന്നിവയെല്ലാം വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു . അതിന് പിന്നാലെയായി പുതിയൊരു വീഡിയോ ഗാനം കൂടി പുറത്തു വിട്ടിരിക്കുകയാണ്.

ഋതുരാഗം എന്ന വീഡിയോ ഗാനമാണ് തിങ്ക് മ്യൂസിക് ഇന്ത്യ എന്ന യൂടൂബ് ചാനലിലൂടെ പുറത്തുവിട്ടത്. ചിത്രത്തിൽ ടോവിനോയും കീർത്തിയും അവതരിപ്പിക്കുന്നത് രണ്ട് വക്കീൽ കഥാപാത്രങ്ങളെയാണ് എന്ന് ഇതിനോടകം മനസിലായതാണ്. ഇപ്പോൾ പുറത്തിറങ്ങിയ വീഡിയോ ഗാനത്തിൽ ഇവരുടെ പ്രൊഫഷൻ ആരംഭിക്കുന്നതും പച്ച പിടിക്കുന്നതും ഒപ്പം ഇവർക്കിടയിൽ കാത്തു സൂക്ഷിക്കുന്ന പ്രണയവുമെല്ലാം ആണ് കാണിക്കുന്നത്. അഡ്വ. മാധവി എന്ന കഥാപാത്രമായി കീർത്തിയും അഡ്വ. എബിന്‍ എന്ന കഥാപാത്രമായി ടൊവിനോയും എത്തുന്നു .

വിനായക് ശശികുമാർ വരികൾ രചിച്ച ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് കൈലാസ് ആണ്. കേശവ് വിനോദ് , ശ്രുതി ശിവദാസ് എന്നിവരാണ് ഈ ഗാനം ആലപിച്ചിക്കുന്നത്. രേവതി കലാമന്ദിറിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ജി സുരേഷ് കുമാർ , മേനക സുരേഷ് കുമാർ എന്നിവർ ഒന്നിച്ചാണ്. ജൂൺ പതിനേഴിനാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.

Categories