ദാവണിയിൽ കിടിലൻ നൃത്ത ചുവടുകളുമായി പ്രിയ താരം രചന നാരായണൻ കുട്ടി..!

മറിമായം എന്ന ഹാസ്യ പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് രചന നാരായണൻകുട്ടി. തുടർന്ന് ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമാകുവാനും താരത്തിന് സാധിച്ചു. റേഡിയോ മാംഗോ യിൽ ആർജെ ആയി ജോലി ചെയ്തിട്ടുണ്ട്. അധ്യാപക ആകുവാൻ ആയിരുന്നു താരത്തിന് ആഗ്രഹം. ലക്കിസ്റ്റാർ എന്ന സിനിമയിൽ ജയറാമിനെ നായികയായി അഭിനയിച്ചുകൊണ്ടാണ് ബിഗ് സ്ക്രീനിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

മികച്ചൊരു നർത്തകിയും അവതാരകയുമായ രചന സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകർ ഉള്ള വ്യക്തിയാണ്. നൃത്തത്തിലെ വീഡിയോകളാണ് രചന കൂടുതലായും ഷെയർ ചെയ്യാറുള്ളത്. കോമഡി വേഷങ്ങളിലൂടെ അഭിനയരംഗത്തേക്ക് വന്ന നടി ഇപ്പോൾ ബോൾഡ് വേഷങ്ങളിലാണ് തിളങ്ങി നിൽക്കുന്നത്. നിരവധി സ്റ്റേജ് ഷോകളിലും രചന പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്.

വിവാഹ ജീവിതം അധികനാൾ നീണ്ടു നിന്നിട്ടില്ല. വളരെ കുറഞ്ഞ ദിവസങ്ങൾ മാത്രമേ ഇരുവരും ഒരുമിച്ചു ജീവിച്ചിട്ടുള്ളൂ. നൃത്തത്തെ ഒരുപാട് സ്നേഹിച്ചിട്ട്ടുള്ള നടി ചെറുപ്പം മുതൽ പല വേദികളിൽ നിറസാന്നിധ്യം തെളിയിച്ചിട്ടുണ്ട്. തന്റെ കഴിവിന് അനുസരിച്ചുള്ള പുരസ്കാരങ്ങൾ താരം വാങ്ങി കൂട്ടിയിട്ടുണ്ട്.

കേരളീയ വസ്ത്രത്തിൽ ഹിന്ദി ഗാനത്തിന്റെ താളത്തിന് നൃത്തച്ചുവടുമായിട്ടാണ് താരമിപ്പോൾ ഇൻസ്റ്റഗ്രാമിലൂടെ കാണികളുടെ മുന്നിൽ എത്തിയിരിക്കുന്നത്

Scroll to Top