58 കിലോ തൂക്കമുള്ള ഗൗൺ..! എസ്തർ ആകെ 44 കിലോയും..! ഫോട്ടോഷൂട്ട് കാണാം..

ഒരുനാൾ വരും എന്ന മോഹൻലാൽ ചിത്രത്തിലൂടെ ബാലതാര മായി സിനിമാ രംഗത്തേക്ക് കടന്നു വന്ന നടിയാണ് എസ്തർ അനിൽ. സൂപ്പർഹിറ്റ് ചിത്രമായ ദൃശ്യത്തിലടക്കം നിരവധി ചിത്രങ്ങളിലും മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളത്. രണ്ടായിരത്തി ഒന്നിൽ വയനാട്ടിലാണ് എസ്തർ ന്റെ ജനനം രണ്ട് സഹോദരങ്ങളുണ്ട് ബിരുദ വിദ്യാർത്ഥിയാണ് നടി.

ദൃശ്യ ഒന്നിൽ ബേബി എസ്തറായി പ്രേക്ഷകരുടെ മുന്നിൽ ഇടം നേടിയ കൊച്ചുമിടുക്കി ഇപ്പോൾ മോഡൽ ലുക്കിലാണ് പ്രേക്ഷകരെ മുന്നിലെത്തിയിരിക്കുന്നത്. 27 ഓളം പടങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. തമിഴിലും തെലുങ്കിലും നടി അഭിനയിച്ചു വരുന്നു. 2013ലെ ബെസ്റ്റ് ചൈൽഡ് ആക്ട്രസ്നുള്ള നാനാ ഫിലിം അവാർഡും 2014 ജയ്ഹിന്ദ് ടിവി അവാർഡും നടിക്ക് ലഭിച്ചിട്ടുണ്ട്.

നിരവധി ഫോട്ടോഷൂട്ട് കളുടെ ഭാഗമായി തീരുവാൻ നടിക്ക് കഴിഞ്ഞിട്ടുണ്ട് . 44 കിലോ തൂക്കമുള്ള എസ്തർ 50 കിലോ തൂക്കമുള്ള ഗൗൺ ഇട്ടുകൊണ്ട് നടത്തിയ ഫോട്ടോഷൂട്ട് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ആദ്യകാഴ്ചയിൽ തന്നെ ആരും കൊതിക്കുന്ന ഗൗൺ ആണിത്. ആയിരം മീറ്റർ തുണിയിൽ അടൂർ ആസ്ഥാനമാക്കിയ ഡാമൻസ് ബ്യൂട്ടിക്ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്. 30 ദിവസത്തെ പ്രയത്നത്തിലൂടെ ആണ് ഈ ഗൗൺ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Scroll to Top