കോമഡി പുരുഷന്മാർക്ക് മാത്രം പറ്റിയ ഒന്നല്ല മറിച്ച് സ്ത്രീകൾക്കും അതി ഗംഭീരമായി തിളങ്ങുവാൻ സാധിക്കും എന്ന് തെളിയിച്ചു തന്ന നിരവധി താരങ്ങളുണ്ട് മലയാളത്തിൽ. ഇന്നും ഓർത്തിരിക്കേണ്ട കോമഡി കഥാപാത്രങ്ങൾ സമ്മാനിച്ച ഒരു നടിയാണ് ബിന്ദുപണിക്കർ. സഹോദരിയായും ഭാര്യയായും അമ്മയായും ഒക്കെ മലയാളികളുടെ മുന്നിൽ വന്ന ചിരി സമ്മാനം നൽകിയിട്ടുണ്ട്.
നൃത്തരംഗത്ത് ലൂടെയാണ് നടി സിനിമയിലേക്ക് പ്രവേശിക്കുന്നത്. മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളുടെ കൂടെയും അഭിനയിച്ച വ്യക്തിയാണ് ബിന്ദുപണിക്കർ. വില്ലത്തി ആയും സെന്റ് മെന്റൽ ആയും പ്രേക്ഷകരുടെ ആരാധനാപാത്രമാകുവാൻ നടിക്ക് സാധിച്ചു
നടിയുടെ മകൾ കല്യാണി ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുന്നത്. ക്യാമറക്കു മുന്നിൽ എത്താതെ തന്നെ സെലിബ്രിറ്റിയായ താര പുത്രിയാണ് ബിന്ദു പണിക്കരുടെ മകൾ. ഇൻസ്റ്റാഗ്രാം ടിക്ക് ടോക് ഡബ്സ്മാഷ് എന്നിവയിലൂടെ നിരവധി വീഡിയോസ് പങ്കുവെക്കുന്ന താര പുത്രിക്ക് ഒരുപാട് ആരാധകരും സ്വന്തമായിട്ടുണ്ട്. മോഡലിംഗ് രംഗത്തേക്കും കല്യാണി ഒരു കൈ നോക്കിയിട്ടുണ്ട്.
ഇപ്പോളിതാ തന്റെ സുഹൃത്തുക്കൾക്കൊപ്പം നൃത്തംചെയ്യുന്ന വീഡിയോയും ആയിട്ടാണ് താരപുത്രി സോഷ്യൽ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. മഞ്ഞസാരിയിൽ അതീവ സുന്ദരി ആയിട്ടാണ് കല്യാണി എത്തിയിരിക്കുന്ന ഡാൻസിംഗ് വീഡിയോ വൈറൽ ആവുകയും ചെയ്തു.
https://youtu.be/ndia6Ve6Vjk