നിവേദ തോമസ് നയികായി എത്തുന്ന തെലുങ്ക് ചിത്രം സാകിനി ഡാകിനി..കിടിലൻ ട്രൈലർ കാണാം..

Posted by

സുധീർ വർമ്മ സംവിധാനം ചെയ്ത് നിവേദ തോമസ്, റെജീന കസാൻഡ്ര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുത്തൻ തെലുങ്ക് ചിത്രമാണ് സാകിനി ഡാകിനി . ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ഈ ആക്ഷൻ കോമഡി ചിത്രം 2017 ൽ പുറത്തിറങ്ങിയ മിഡ്നൈറ്റ് റണ്ണേഴ്സ് എന്ന കൊറിയൻ ചിത്രത്തിന്റെ റിമേക്കാണ്. ചിത്രത്തിൽ ശാലിനി എന്ന കഥാപാത്രമായി നിവേദയും ദാമിനി എന്ന കഥാപാത്രമായി റെജീനയും വേഷമിടുന്നു. രസകരമായ നർമ്മ രംഗങ്ങളും കിടിലൻ ആക്ഷൻ രംഗങ്ങളും നിറഞ്ഞ ഒരു ടീസറാണ് ഇപ്പോൾ പുറത്തു വിട്ടിട്ടുള്ളത് . നായികമാരുടെ അത്യുഗ്രൻ സംഘട്ടന രംഗങ്ങൾ തന്നെയാണ് ഈ ടീസറിന്റെ ഹൈലൈറ്റ്.

ഓ ബേബി എന്ന ഹിറ്റ് ചിത്രം നിർമ്മിച്ച സുരേഷ് പ്രൊഡക്ഷൻസ് , ഗുരു ഫിലിംസ്, ക്രോസ് പിക്ച്ചേഴ്സ് എന്നിവർ ഒന്നിച്ചാണ് ഈ ചിത്രവും നിർമ്മിക്കുന്നത് . ഡി. സുരേഷ് ബാബു, സുനിത തറ്റി, ഹ്യൂൺവോ തോമസ് കിം എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ . റിച്ചാർഡ് പ്രസാദ് ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റർ വിപ്ലവ് നൈഷാദം ആണ് . ഈ ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത് സെപ്തംബർ 16 ന് ആണ്. സുരേഷ് പ്രൊഡക്ഷൻസ് യൂടൂബ് ചാനലിലൂടെ റിലീസ് ചെയ്ത ഈ ടീസർ നിവേദയുടേയും റെജീനയുടേയും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Categories